ഡല്‍ഹി: ശിവസേനയുടെ ഉദ്ദവ്- ഷിന്‍ഡെ വിഭാഗങ്ങളോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. അടുത്തമാസം എട്ടിനു മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. രേഖകള്‍ പരിശോധിച്ചതിന് ശേഷം വിഷയം ഭരണഘടനാ വിഭാഗം പരിശോധിക്കുമെന്നും കമ്മീഷന് വൃത്തങ്ങള്‍ അറിയിച്ചു. ഉദ്ദവ് താക്കറെ സര്‍ക്കാരിനെ ബിജെപിയുടെ സഹായത്തോടെ അട്ടിമറിച്ച് മുഖ്യമന്ത്രിയായ ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെ തനിക്കൊപ്പം വരാത്ത വിഭാഗം എം എല്‍ എമാരെ യോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്നും ആകെയുള്ള 55 എം എല്‍ എമാരില്‍ 40 പേര് തന്നോപ്പമാണ് എന്നുമാണ് ഷിന്‍ഡെ പറയുന്നത്. 18 എം.പിമാരില്‍ 12 പേരുടെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഉദ്ധവ് താക്കറെ വിഭാഗത്തെ നിയമസഭയില്‍ നിന്നും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഷിന്‍ഡെ പക്ഷം സ്പീക്കര്‍ക്ക് നല്കിയ കത്തുമായി ബന്ധപ്പെട്ട നടപടികള്‍ തല്ക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന് സുപ്രിംകോടതി ഈ മാസം 11 ന് വ്യക്തമാക്കിയിരുന്നു.