വിമാനങ്ങള്‍ വില്‍ക്കാന്‍ എയര്‍ ഇന്ത്യ; ഓഗസ്റ്റ് 16 വരെ ടെൻഡർ അയക്കാം

ഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്‍റെ എയര്‍ ഇന്ത്യയിലെ മൂന്ന് വിമാനങ്ങള്‍ വില്‍ക്കാന്‍ തീരുമാനം. വിമാനങ്ങള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 16 വരെ ടെന്‍ഡര്‍ അയക്കാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന്‍റെ ഭാഗമായാണ് എയര്‍ ഇന്ത്യ 2009- ല്‍ നിര്‍മ്മിച്ച 3 വിമാനങ്ങള്‍ വില്‍ക്കുന്നത്. B777 - 200LR വിമാനങ്ങൾ വിൽക്കുവാനാണ് എയർ ഇന്ത്യയുടെ തീരുമാനം. എയർ ബസുമായും ബോയിങ് കമ്പനിയുമായും പുതിയ വിമാനങ്ങൾക്ക് വേണ്ടിയുള്ള ചർച്ചകൾ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്‌. ഇന്ത്യയിൽ നിന്ന് അമേരിക്കവരെ യാത്ര ചെയ്യാൻ പറ്റുന്ന വലിയ ഫ്യൂവൽ എൻജിനോട് കൂടിയ വമ്പൻ വിമാനങ്ങളാണ് എയര്‍ ഇന്ത്യ വിൽക്കുന്നത്.

 2022 ജനുവരിയിലാണ് എയർ ഇന്ത്യയെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 2020 ഡിസംബറിലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നാലു കമ്പനികളായിരുന്നു ആദ്യം താത്പര്യം പ്രകടിപ്പിച്ചത്. അവസാന റൗണ്ടിലേക്ക് എത്തിയപ്പോള്‍ ടാറ്റ സണ്‍സും സ്പൈസ് ജെറ്റും മാത്രമായിരുന്നു ടെന്‍ഡറില്‍ ഉറച്ചുനിന്നത്. ഇതില്‍ 18,000 കോടി വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്, അതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ സ്വന്തമാക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1932ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. 1977 വരെ ജെ.ആർ.ഡി. ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തൽക്കാലം വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു. എയര്‍ ഇന്ത്യക്ക് നിലവില്‍  128 വിമാനങ്ങളാണ് സ്വന്തമായിട്ടുള്ളത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
National Desk 2 days ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
National Desk 3 days ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 4 days ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 5 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 5 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More