വധ ഭീഷണി; നടന്‍ സല്‍മാന്‍ ഖാന് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തോക്കുപയോഗിക്കാനുളള ലൈസന്‍സ് ലഭിച്ചു. മുംബൈ പൊലീസാണ് സല്‍മാന്‍ ഖാന് ആയുധം കൈവശംവയ്ക്കാനുളള ലൈസന്‍സ് അനുവദിച്ചത്. അജ്ഞാതരില്‍നിന്ന് വധഭീഷണി ഉണ്ടായതിനെത്തുടര്‍ന്നാണ് സല്‍മാന്‍ ഖാന്‍ മുംബൈ പൊലീസ് കമ്മീഷണറെ കണ്ട് തോക്കുപയോഗിക്കാനുളള ലൈസന്‍സിന് അപേക്ഷ നല്‍കിയത്. അപേക്ഷ ലഭിച്ചയുടന്‍ കമ്മീഷണര്‍ അത് നടന്‍ താമസിക്കുന്ന പ്രദേശത്തിന്റെ ചുമതലയുളള ഡിസിപിക്ക് കൈമാറിയിരുന്നു. അവിടെനിന്നാണ് സല്‍മാന് തോക്കുപയോഗിക്കാനുളള ലൈസന്‍സ് അനുവദിച്ചത്.

എന്നാല്‍ ഏത് തോക്കായിരിക്കും സല്‍മാന്‍ ഖാന് കൈവശം വയ്ക്കാനാവുക എന്ന കാര്യം വ്യക്തമായിട്ടില്ല. 32 കാലിബര്‍ റിവോള്‍വറോ പിസ്റ്റളോ ആയിരിക്കും വാങ്ങാനാവുക എന്നാണ് വിവരം. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടതിനുപിന്നാലെ ജൂണ്‍ അഞ്ചിനാണ് സല്‍മാന്‍ ഖാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചത്. മെയ് 29-നായിരുന്നു സിദ്ദു മൂസേവാല കൊല്ലപ്പെട്ടത്. മൂസേവാലയുടെ ഗതിയായിരിക്കും സല്‍മാനും പിതാവിനും എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സല്‍മാന്‍ ഖാന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എന്നും പ്രഭാതസവാരിക്ക് പോകുന്ന പതിവുണ്ട്. നടത്തത്തിനുശേഷം അദ്ദേഹം സ്ഥിരം വിശ്രമിക്കുന്ന സ്ഥലത്തുനിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് വധഭീഷണിക്കത്ത് കണ്ടെത്തിയത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയും സംഘവുമാണ് വധഭീഷണിക്കത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. 

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 3 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More