52 വര്‍ഷമായി ആര്‍ എസ് എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ടില്ല- രാഹുല്‍ ഗാന്ധി

ഡല്‍ഹി: കഴിഞ്ഞ 52 വര്‍ഷമായി നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ പതാകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിട്ടും ആര്‍ എസ് എസ് നേതാക്കള്‍ അത് അനുസരിച്ചിട്ടില്ലെന്നും അവരാണ് ത്രിവര്‍ണ പതാകയുടെ ചരിത്രം പറയുന്നതെന്നും രാഹുല്‍ പരിഹസിച്ചു. 

'ത്രിവര്‍ണ പതാക ഉയരത്തില്‍ പറക്കാനായി ലക്ഷക്കണക്കിനുപേരാണ് ജീവന്‍ ത്യജിച്ചത്. എന്നാല്‍ ഒരു സംഘടനയ്ക്ക് മാത്രം ഇപ്പോഴും ത്രിവര്‍ണ പതാകയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. 52 വര്‍ഷമായി അവരുടെ സംഘടനാ ആസ്ഥാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ടില്ല. അവര്‍ ദേശീയ പതാകയെ അപമാനിച്ചു. എന്നിട്ട് ഇപ്പോള്‍ ആ സംഘടനയില്‍നിന്ന് പുറത്തുവന്നവര്‍ ത്രിവര്‍ണ പതാകയുടെ ചരിത്രം പറയുകയാണ്. ഓരോ വീട്ടിലും ത്രിവര്‍ണ പതാകയുയര്‍ത്തണമെന്ന് പറയുകയാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാവരും പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥനയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധി ട്വിറ്ററിലും ഫേസ്ബുക്കിലും പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു. പതാകയുമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നില്‍ക്കുന്ന ചിത്രമാണ് രാഹുല്‍ ഗാന്ധി പ്രൊഫൈല്‍ പിക്ച്ചറാക്കിയത്. രാഹുല്‍ ഗാന്ധിയെക്കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, ജയ്‌റാം രമേശ്, പവന്‍ ഖേര, സുപ്രിയ ശ്രീനേറ്റ് തുടങ്ങിയ നേതാക്കളും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജവഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണ പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ജമ്മുകശ്മീര്‍ പുനസംഘടന; ഗുലാം നബി ആസാദിന്‍റെ ആരോപണം തെറ്റെന്ന് കോണ്‍ഗ്രസ് നേതൃത്വം

More
More
National Desk 8 hours ago
National

ഞാനിപ്പോഴും മരവിപ്പിലാണ്, ഭയമില്ലാതെ ജീവിക്കാനുളള അവകാശം തിരികെ വേണം- ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു

More
More
National Desk 8 hours ago
National

പ്രധാനമന്ത്രീ, നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും തമ്മിലുളള വ്യത്യാസം ജനങ്ങൾ കാണുന്നുണ്ട്- രാഹുൽ ഗാന്ധി

More
More
National Desk 1 day ago
National

കാഡ്ബറിയുടെ ഗോഡൗണില്‍ കവര്‍ച്ച; 17 ലക്ഷം രൂപയുടെ ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയി

More
More
National Desk 1 day ago
National

പ്രധാനമന്ത്രി, സ്ത്രീകളോടുളള ബഹുമാനം പ്രസംഗത്തില്‍ മാത്രം കാണിച്ചാല്‍ പോരാ- പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ഗുലാം നബി ആസാദ്

More
More