നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റു; ആമസോണിന് പിഴ

നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിൽക്കാൻ അനുവാദം നല്‍കിയതിന് ആമസോണിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നടപടി. ഒരു ലക്ഷം രൂപ പിഴയ്ക്കു പുറമേ, ആകെ വിറ്റ 2,265 കുക്കറുകൾ തിരിച്ചെടുത്ത് ഉപയോക്താക്കൾക്കു പണം തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിലെ നടപടികൾ സ്വീകരിച്ച് 45 ദിവസത്തിനുള്ളിൽ വിവരം അറിയിക്കണമെന്നാണ് നിർദേശം. 

2,265 കുക്കറുകൾ വിറ്റതുവഴി 6.14 ലക്ഷം രൂപയാണ് കമ്മീഷനായി ആമസോണിനു ലഭിച്ചത്. കമ്മീഷൻ ലഭിക്കുന്നതിനാൽ ആമസോണിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്നായിരുന്നു ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ വിലയിരുത്തല്‍.

പാചകത്തിന് മുമ്പ് കുക്കർ പരിശോധിക്കാം

ഓരോ തവണ പാചകത്തിനായി പ്രഷർ കുക്കർ എടുക്കുമ്പോഴും ചില കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം. അതിലാദ്യം കുക്കറിന്റെ മൂടിയിലുള്ള റബ്ബർ ​ഗാസ്കറ്റ് ആണ്. ഈ റബ്ബർ ​ഗാസ്കറ്റിന് വിള്ളൽ വീണിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. കുക്കറിന്റെ ഉപയോ​​ഗത്തിന് അനുസരിച്ച് ചില ​ഗാസ്കറ്റുകൾ വർഷംതോറും മാറ്റണമെന്ന് ചില കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ഒപ്പം പാത്രത്തിന്റെ വക്കിൽ ഭക്ഷണം ഉണങ്ങിപ്പിടിച്ച് ഇരിക്കുന്നില്ലെന്നും ഉറപ്പു വരുത്തണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More