കാഡ്ബറിയുടെ ഗോഡൗണില്‍ കവര്‍ച്ച; 17 ലക്ഷം രൂപയുടെ ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയി

ലക്‌നൗ: ഉത്തര്‍പ്രദേശിലുളള കാഡ്ബറിയുടെ ഗോഡൗണില്‍നിന്ന് 17 ലക്ഷം രൂപയുടെ ചോക്ലേറ്റ് മോഷണം പോയി. ലക്‌നൗവിലെ ചിന്‍ഹട്ടിലുളള ഗോഡൗണില്‍നിന്നാണ് ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയത്. തിങ്കളാഴ്ച്ച രാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ലക്‌നൗവിലെ കാഡ്ബറിയുടെ വിതരണക്കാരനായ രാജേന്ദ്ര സിംഗിന്റെ വീട്ടിലാണ് ചോക്ലേറ്റ് മോഷണം നടന്നത്. ഇയാളുടെ വീട് തന്നെയാണ് ഗോഡൗണായി ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 380-ാം വകുപ്പ് പ്രകാരം ചിന്‍ഹട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജേന്ദ്ര സിംഗ് ചോക്ലേറ്റ് സൂക്ഷിക്കാനുളള ഗോഡൗണായി സ്വന്തം വീടുതന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. വീടിന്റെ വാതില്‍ തകര്‍ന്ന നിലയില്‍ കിടക്കുന്നു എന്ന് അയല്‍വാസിയാണ് വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുഴുവന്‍ ചോക്ലേറ്റും മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. വീടിന്റെ സിസിടിവി ക്യാമറയടക്കം മോഷ്ടാക്കള്‍ കൊണ്ടുപോയി.

രാത്രിയില്‍ പിക്കപ് വാനിന്റെ ശബ്ദം കേട്ടതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. വാന്‍ സ്റ്റോക്ക് എടുക്കാന്‍ വന്നവരുടേതാകുമെന്ന് കരുതിയാണ് ശ്രദ്ധിക്കാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി. മോഷ്ടാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്ന് രാജേന്ദ്രസിംഗ് അഭ്യര്‍ത്ഥിച്ചു. പ്രദേശത്തുളള മറ്റ് സിസിടിവി ക്യാമറകളുള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കളും

More
More
National Desk 12 hours ago
National

ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞ് സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട - ബിജെപിയോട് സിദ്ധരാമയ്യ

More
More
National Desk 12 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മനീഷ് തിവാരിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മത്സരിക്കുമെന്ന് സൂചന

More
More
National Desk 17 hours ago
National

ഭാരത് ജോഡോ യാത്ര കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും- ഡി കെ ശിവകുമാര്‍

More
More
National Desk 1 day ago
National

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും വിജയിക്കുക കോണ്‍ഗ്രസ്- ശശി തരൂര്‍

More
More
National Desk 1 day ago
National

അയോധ്യയിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ചോറും ഉപ്പും ഉച്ചഭക്ഷണം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

More
More