സിനിമയുടെ കഥ മോഷ്ടിച്ചത്; ജയ് ഭീം സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ്

ചെന്നൈ: ജയ് ഭീം സിനിമയുടെ കഥ മോഷ്ടിച്ചതെന്ന് ആരോപിച്ച് സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ്. സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍, നിര്‍മ്മാതാക്കളായ സൂര്യ, ജ്യോതിക എന്നിവര്‍ക്കെതിരെ വി കുളഞ്ചിയപ്പന്‍ എന്നയാളാണ് പരാതി നല്‍കിയത്. സിനിമയുടെ കഥ കോപ്പിയടിച്ചതാണെന്നും തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളുമായി കഥയ്ക്ക് ബന്ധമുണ്ടെന്നുമാണ് കുളഞ്ചിയപ്പന്റെ ആരോപണം. പകര്‍പ്പവകാശ നിയമത്തിലെ സെക്ഷന്‍ 63 പ്രകാരം ചെന്നൈയിലെ ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷനാണ് ജയ് ഭീം സിനിമാ സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുത്തത്. 

'2019-ല്‍ സിനിമയുടെ ചിത്രീകരണത്തിനുമുന്‍പ് സംവിധായകന്‍ ജ്ഞാനവേല്‍ എന്നെ വന്ന് കണ്ടിരുന്നു. എന്റെ ജീവിതകഥ സിനിമയ്ക്കായി ഉപയോഗിക്കുന്നതിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. സിനിമയില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ അവര്‍ വാഗ്ദാനം പാലിച്ചില്ല. എനിക്ക് ലഭിക്കേണ്ട പണം ലഭിച്ചില്ല'-എന്നാണ് കുളഞ്ചിയപ്പന്‍ പരാതിയില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് വണ്ണിയാര്‍ സംഘം നേതാക്കളും ജയ് ഭീമിനെതിരെ രംഗത്തെത്തിയിരുന്നു. ടി ജെ ജ്ഞാനവേലും സൂര്യയും മാപ്പുപറയണമെന്നും നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണമെന്നുമായിരുന്നു വണ്ണിയാര്‍ സംഘത്തിന്റെ ആവശ്യം. എന്നാല്‍ ആ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസായത്. 1993-ല്‍ നടന്ന യഥാര്‍ത്ഥ സംഭവമായിരുന്നു കഥയുടെ അടിസ്ഥാനം. ഇരുളവിഭാഗത്തില്‍പ്പെട്ട യുവാവിന്റെ കസ്റ്റഡി മരണവും തുടര്‍ന്നുളള നിയമപോരാട്ടവുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സൂര്യക്കൊപ്പം ലിജോ മോള്‍, മണികണ്ഠന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്.

Contact the author

National Desk

Recent Posts

Web Desk 11 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More