2024-ല്‍ അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയാകും- ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്

ഡല്‍ഹി: 2024-ല്‍ അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയാകുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. എത്ര എം എല്‍ എമാരെയും എംപിമാരെയും അറസ്റ്റ് ചെയ്താലും ബിജെപിക്ക് അരവിന്ദ് കെജ്രിവാളിനെ തടയാനാവില്ലെന്നും കെജ്രിവാള്‍ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയുളളു എന്നും ഗോപാല്‍ റായ് പറഞ്ഞു. ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നമ്മുടെ എല്ലാ എം എല്‍ എമാരെയും എംപിമാരെയും അറസ്റ്റ് ചെയ്യാന്‍ ബിജെപിക്ക് കഴിയും. എന്നാല്‍, 2024-ല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാവു. അരവിന്ദ് കെജ്രിവാളുമായും ആം ആദ്മിയുമായും എത്ര തീവ്രതയില്‍ ഏറ്റുമുട്ടുന്നുവോ അത്രത്തോളം ആഴത്തില്‍ ബിജെപി അവരുടെ ശവക്കുഴിയുടെ ആഴം കൂട്ടുകയാണ്. ഞങ്ങള്‍ എം എല്‍ എമാരായാലും ഇല്ലെങ്കിലും, ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് പോയാലും, ഞങ്ങള്‍ ഈ രാജ്യത്തിനായി ജീവിക്കും. നാടിനായി ജീവന്‍ ത്യജിക്കുമെന്ന് പ്രതിജ്ഞയെടുക്കും'-ഗോപാല്‍ റായ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആം ആദ്മി ബിജെപി നേതാക്കളുടെ എല്ലാ നുണകളും തന്ത്രങ്ങളും തുറന്നുകാട്ടിയെന്നും ഗോപാല്‍ റായ് പറഞ്ഞു. 'മനീഷ് സിസോദിയയുടെ വീട്ടില്‍ സി ബി ഐ റെയ്ഡ് നടത്തിയാല്‍ ആം ആദ്മി അവരുടെ മുന്നില്‍ തലകുനിച്ച് നില്‍ക്കുമെന്നാണ് ബിജെപി കരുതിയത്. എന്നാല്‍ അടുത്ത ദിവസം തന്നെ ബിജെപിയുടെ ആരോപണങ്ങള്‍ കുമിളകള്‍ പോലെ പൊട്ടിപ്പോയി. ജീവന്‍ പണയപ്പെടുത്തിയും ആം ആദ്മി രാജ്യത്തിനായി പോരാടുമെന്ന് ജനങ്ങള്‍ക്ക് മനസിലായിത്തുടങ്ങി'-ഗോപാല്‍ റായ് കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More