വാരിയം കുന്നന് മാത്രമല്ല മറ്റ് ദേശാഭിമാനികള്‍ക്കും സ്മാരകങ്ങൾ പണിയും - നജീബ് കാന്തപുരം എം എല്‍ എ

വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ പേരിൽ മാത്രമല്ല മലബാറിലെ ധീര ദേശാഭിമാനികളുടെ ചരിത്രം മായാതെ സൂക്ഷിക്കാൻ ഇനിയും ഒരുപാട്‌ സ്മാരകങ്ങൾ ഉയരുമെന്ന് നജീബ് കാന്തപുരം എം എല്‍ എ. മലപ്പുറത്ത് വാരിയന്‍ കുന്നത്ത് കുഞ്ഞഹമദ്ദ് ഹാജിയുടെ സ്മാരകം പണിതാല്‍ അതുപൊളിച്ചുകളയാന്‍ ലോകത്തുള്ള മുഴുവന്‍ ഹിന്ദുക്കളും അവിടെയെത്തുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, ഇതിനുമറുപടിയായാണ്‌ നജീബ് കാന്തപുരത്തിന്‍റെ പ്രതികരണം. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ പേരിൽ മാത്രമല്ല. മലബാറിലെ ധീര ദേശാഭിമാനികളുടെ ചരിത്രം മായാതെ സൂക്ഷിക്കാൻ ഇനിയും ഒരുപാട്‌ സ്മാരകങ്ങൾ ഉയരും. അതിലൊന്ന് എന്റെ മണ്ഡലത്തിൽ തന്നെ പണിയും. വാഗൺ കൂട്ടക്കൊലയിൽ കൊലചെയ്യപ്പെട്ട ഏറ്റവും കൂടുതൽ രക്തസാക്ഷികളുള്ളത്‌ പെരിന്തൽമണ്ണയിലെ കുരുവമ്പലത്താണ്‌. ആ മണ്ണിൽ അവരുടെ ഓർമ്മകൾ മായാതെ സൂക്ഷിക്കാൻ ഒരു ചരിത്ര മ്യൂസിയം അടുത്ത വർഷത്തെ എം.എൽ.എ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഇത്‌ ഇപ്പോഴുണ്ടായ തീരുമാനമല്ല. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പെരിന്തൽമണ്ണയിൽ പൊതുജനങ്ങൾക്ക്‌ മുമ്പിൽ പ്രഖ്യാപിച്ചതാണ്‌. ഒന്ന് ഓർമ്മിപ്പിച്ചു എന്നേ ഉള്ളൂ..

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More