മഗ്‌സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍; കെ കെ ശൈലജയുടെ അവാര്‍ഡ് തടഞ്ഞതിനെക്കുറിച്ച് സീതാറാം യെച്ചൂരി

ഡല്‍ഹി: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ മഗ്‌സസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്നും തടഞ്ഞതില്‍ വിശദീകരണവുമായി സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മഗ്‌സസെ പുരസ്‌കാരം സ്വീകരിക്കേണ്ടെന്നത് പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനമാണെന്നും കൊവിഡ്-നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങളല്ലാത്തതും മഗ്‌സസെയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുമെല്ലാം പുരസ്‌കാരം വേണ്ടെന്നുവയ്ക്കാനുളള കാരണങ്ങളാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

മൂന്ന് കാരണങ്ങളാണ് കെ കെ ശൈലജ അവാര്‍ഡ് വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സിപിഎമ്മിനെ എത്തിച്ചത്. നിപ- കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു വ്യക്തി മാത്രം ഇടപെട്ട് നടത്തിയതല്ല. സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമാണ്. അതുകൊണ്ട് വ്യക്തിപരമായ അവാര്‍ഡ് വാങ്ങേണ്ടതില്ല, അവാര്‍ഡ് നല്‍കുന്ന മഗ്‌സസെ ഫൗണ്ടേഷന് കോര്‍പ്പറേറ്റ് ഫണ്ടിങ്ങുണ്ട്. ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റായ രമണ്‍ മഗ്‌സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. വിയറ്റ്‌നാമിലും ഫിലിപ്പീന്‍സിലും കമ്മ്യൂണിസ്റ്റ് ഗൊറില്ലകളെ കൊന്നൊടുക്കിയ ആളുടെ പേരിലുളള അവാര്‍ഡ് എന്നിവയാണ് അവ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ കൊവിഡ് മഹാമാരിയും നിപ വൈറസും പിടിമുറുക്കിയ സമയത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായി നേതൃത്വം നല്‍കിയതിനാണ് കെ കെ ശൈലജയെ മഗ്‌സസെ ഫൗണ്ടേഷന്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. എന്നാല്‍ കൊവിഡ്, നിപ പ്രതിരോധം ഏതെങ്കിലും ഒരു വ്യക്തിയുടെ നേട്ടമല്ല, സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തന മികവാണ് എന്ന് സിപിഎം വിലയിരുത്തിയതോടെ അവാര്‍ഡ് സ്വീകരിക്കാനാവില്ലെന്ന് ശൈലജ മഗ്‌സസെ ഫൗണ്ടേഷനെ അറിയിക്കുകയായിരുന്നു.

രാജ്യത്തെ പ്രമുഖ വ്യക്തികളുമായി ചര്‍ച്ച ചെയ്ത്, കെ കെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മഗ്‌സസെ ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. കെ കെ ശൈലജയുമായി ഓണ്‍ലൈന്‍ അഭിമുഖവും അവര്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് അവാര്‍ഡ് വാങ്ങുന്നതിനെക്കുറിച്ച് ശൈലജ പാര്‍ട്ടിയുടെ അഭിപ്രായം തേടിയത്. മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് രമണ്‍ മഗ്‌സസെയുടെ പേരിലുളള പുരസ്‌കാരമാണ് മഗ്‌സസെ. ഏഷ്യയിലെ നോബേല്‍ പുരസ്‌കാരം എന്നറിയപ്പെടുത്ത ഈ അവാര്‍ഡ് വിവിധ മേഖലകളില്‍ മികച്ച പുരസ്‌കാരം കാഴ്ച്ചവെച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് നല്‍കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More