പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാണ്, അതിന്റെ പ്രസക്തി മറ്റ് പ്രതിപക്ഷ പാർട്ടികള്‍ തിരിച്ചറിയണം - തേജസ്വി യാദവ്

പാറ്റ്‌ന: കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാണെന്നും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ പ്രസക്തി തിരിച്ചറിയണമെന്നും രാഷ്ട്രീയ ജനതാദള്‍ നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ എണ്ണം മറ്റ് പാര്‍ട്ടികളേക്കാള്‍ വളരെ കൂടുതലാണെന്നും പ്രസ്താവനകളല്ല, അവസാനം സംഖ്യകളായിരിക്കും നിര്‍ണായക ഘടകമാവുകയെന്നും തേജസ്വി യാദവ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തേജസ്വിയുടെ പ്രതികരണം.

'പാര്‍ലമെന്റില്‍ അവരുടെ അംഗങ്ങള്‍ നമ്മുടേതിനേക്കാള്‍ കൂടുതലാണെന്ന കാര്യം വിസ്മരിക്കാനാവില്ല. അവസാനം, സംഖ്യകളായിരിക്കും നിര്‍ണായക ഘടകമാവുക. പ്രസ്താവനകളല്ല. മറ്റുളള പാര്‍ട്ടികള്‍ ഓരോ സംസ്ഥാനങ്ങളിലായി പരിമിതപ്പെട്ട് കിടക്കുകയാണ്. അതുകൊണ്ട് നാം പ്രായോഗികമായി ചിന്തിക്കുകയും സാഹചര്യം മനസിലാക്കുകയും വേണം. 2024-ലെ പൊതുതെരഞ്ഞെടുപ്പിനുമുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ ജെ ഡി തലവന്‍ ലാലു പ്രസാദ് യാദവും ഉടന്‍തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും'-തേജസ്വി യാദവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിയെ പരാജയപ്പെടുത്തുക എന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യമാറി മാറണമെന്നും തേജസ്വി പറഞ്ഞു. 'മികച്ചൊരു തുടക്കം ബിഹാറില്‍ ഉണ്ടായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഇത് ആവര്‍ത്തിക്കണം. നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഞാനും നിരവധി നേതാക്കളോട് സംസാരിക്കുന്നുണ്ട്. സോണിയാ ഗാന്ധി ആശുപത്രിയില്‍നിന്ന് മടങ്ങിയെത്തിയാല്‍ ചര്‍ച്ച നടത്തും'-തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 16 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More