ഡല്‍ഹി: ജന്മദിനത്തില് നമീബിയയില്‍നിന്നും ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രിക്ക് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ല. എട്ട് ചീറ്റപ്പുലികള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ പറയൂ, എന്തുകൊണ്ടാണ് കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ പതിനാറ് കോടി തൊഴിലവസരങ്ങള്‍ വരാഞ്ഞത്? തൊഴിലില്ലായ്മയും വിലക്കയറ്റവുമടക്കം രാജ്യം നേരിടുന്ന വലിയ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ പ്രധാനമന്ത്രിക്ക് സമയമില്ല. ചീറ്റപ്പുലികളെ കൊണ്ടുവരുന്നതിനൊപ്പം രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂടി മോദി സമയമുണ്ടാക്കണം'- രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നബീബിയയില്‍നിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോധ്യാനത്തിലാണ് പ്രധാനമന്ത്രി തുറന്നുവിട്ടത്. ഏഴുപതിറ്റാണ്ടിനുശേഷമാണ് രാജ്യത്ത് ചീറ്റപ്പുലികളെത്തിയത്. തുറന്നുവിട്ടതിനുശേഷം പ്രധാനമന്ത്രി അവയുടെ ഫോട്ടോകള്‍ പകര്‍ത്തി. ഒരു മാസം പ്രത്യേകം സജ്ജമാക്കിയ മേഖലയില്‍ ക്വാറന്റീനുശേഷം അവയെ വിശാലമായ മേട്ടിലേക്ക് തുറന്നുവിടും. രാജ്യം ചീറ്റയുടെ വേഗത്തില്‍ പുരോഗതി കൈവരിക്കുമെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് രാജ്യത്ത് പുരോഗതിയുണ്ടാക്കുന്നതെന്നും കൃത്യമായ നയത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും മോദി പറഞ്ഞു.