'മാനസികാരോഗ്യം വീണ്ടെടുക്കൂ'; ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി നല്‍കി കമ്പനി

ഡല്‍ഹി: ജീവനക്കാരുടെ മാനസികാരോഗ്യം പരിഗണിച്ച് 11 ദിവസത്തെ അവധി നല്‍കി ഈ കൊമേഴ്സ്‌ പ്ലാറ്റ്ഫോമായ മീഷോ. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ്‌ കമ്പനി ജീവനക്കാര്‍ക്ക് നീണ്ട അവധി നല്‍കുന്നത്. 'റീസെറ്റ് ആന്‍ഡ് റീചാര്‍ജ്' എന്നാണ് അവധി പ്രഖ്യാപിച്ചതിന് ശേഷം കമ്പനി ഉടമയായ സഞ്ജീവ് ബർൺവാൾ ട്വീറ്റ് ചെയ്തത്. കമ്പനിയുടെ വളര്‍ച്ചയോടൊപ്പം ജീവനക്കാരുടെ മാനസികാരോഗ്യത്തിനും തങ്ങള്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വരാനിരിക്കുന്ന ഉത്സവസീസണ്‍ കൂടി കണക്കിലെടുത്താണ് കമ്പനി ലീവ് നല്‍കുന്നതെന്നും ട്വീറ്റില്‍ പറയുന്നു. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഒന്ന് വരെയാണ് കമ്പനി ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മീഷോ ഇതിനുമുന്‍പും ജീവനക്കാര്‍ക്ക് വേണ്ടി വിവിധങ്ങളായ അവധികള്‍ പ്രഖ്യാപിച്ചിരുന്നു. ജെന്‍ഡര്‍ ന്യൂട്രലിന്‍റെ ഭാഗമായി കുട്ടികളുണ്ടായാല്‍ പുരുഷന്മാര്‍ക്ക് 30 ആഴ്ച്ച ലീവും ലിംഗ മാറ്റ ശാസ്ത്രക്രിയ നടത്തുന്നവര്‍ക്ക് 30 ദിവസവും അവധിയും കമ്പനി പ്രഖ്യാപിച്ചിരുന്നു. മീഷോയുടെ ഈ പദ്ധതികള്‍ ആഗോളതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Contact the author

National Desk

Recent Posts

National Desk 13 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കളും

More
More
National Desk 13 hours ago
National

ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞ് സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട - ബിജെപിയോട് സിദ്ധരാമയ്യ

More
More
National Desk 14 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മനീഷ് തിവാരിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മത്സരിക്കുമെന്ന് സൂചന

More
More
National Desk 19 hours ago
National

ഭാരത് ജോഡോ യാത്ര കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും- ഡി കെ ശിവകുമാര്‍

More
More
National Desk 1 day ago
National

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും വിജയിക്കുക കോണ്‍ഗ്രസ്- ശശി തരൂര്‍

More
More
National Desk 1 day ago
National

അയോധ്യയിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ചോറും ഉപ്പും ഉച്ചഭക്ഷണം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

More
More