രാത്രി 9 മുതല്‍ രാവിലെ 6 വരെ സ്‌കൂളില്‍നിന്നും വിനോദയാത്രയ്ക്കിറങ്ങേണ്ട- വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളില്‍നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാത്രി 9 മണി മുതല്‍ രാവിലെ 6 മണിവരെ യാത്ര പാടില്ലെന്നാണ് നിര്‍ദേശം. രാത്രിയാത്ര ഒഴിവാക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായി പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളാ ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുളള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉളള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്കായി ഉപയോഗിക്കാവൂ എന്നും എല്ലാ യാത്രകളുടെയും പൂര്‍ണ ഉത്തരവാദിത്തം അതത് സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുളളതാവണം, യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാനാധ്യാപകന് കൃത്യമായ ബോധ്യമുണ്ടാകണം. വിദ്യാര്‍ത്ഥികള്‍ക്കും ഇതുസംബന്ധിച്ച് മുന്‍കൂട്ടി വിവരം നല്‍കണം. അപകടകരമായ സ്ഥലങ്ങളിലേക്ക് യാത്ര പോകരുത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും ലഹരി ഉപയോഗിക്കാനുളള അവസരം ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കണം എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മന്ത്രി പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പാലക്കാട് വടക്കഞ്ചേരിയില്‍ 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തുക. മോട്ടോര്‍ വാഹനവകുപ്പ് ജോമോന്റെ ലൈസന്‍സും റദ്ദാക്കും. എറണാകുളം ബസേലിയാസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ബുധനാഴ്ച്ച രാത്രി പന്ത്രണ്ടുമണിയോടെ അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലായിരുന്ന ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ ടി സി ബസിന്റെ പിന്നില്‍കൊണ്ടിടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമുള്‍പ്പെടെ 9 പേരാണ് മരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 16 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More