കോഴിക്കോട്: രാഹുല്‍ ഗാന്ധിയുട നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാഷ്ട്രീയ ഐക്യം സൃഷ്ടിക്കുന്നതിനുളള മികച്ച നീക്കമാണെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും സാമൂഹ്യപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ടെന്നും സമാന കാഴ്ച്ചപ്പാടുകളുളള പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ട്. രാഷ്ട്രീയ ഐക്യം സൃഷ്ടിക്കുക എന്നതാണ് പ്രധാനം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള ഭാരത് ജോഡോ യാത്ര മികച്ച നീക്കമാണ്. ജനങ്ങളില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് യാത്രയ്ക്ക് ലഭിക്കുന്നത്. പക്ഷേ, യാത്ര സൃഷ്ടിക്കുന്ന ഉണര്‍വും ആവേശവും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനാവുമോ എന്നതാണ് ചോദ്യം. ജനങ്ങളുടെ ആവേശത്തെ വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളും പദ്ധതികളും കോണ്‍ഗ്രസിനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല'-തുഷാര്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വെറുപ്പും വിദ്വേഷവും സാധാരണ സംഭവമായി മാറി എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ഇക്കാര്യം തിരിച്ചറിഞ്ഞ് വെറുപ്പില്‍നിന്നും വിദ്വേഷത്തില്‍നിന്നും പുറത്തുകടക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനായി സമാന കാഴ്ച്ചപ്പാടുളള രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.