ഡല്‍ഹി: ഗാന്ധി കുടുംബം നേതൃത്വം നല്കുന്ന രണ്ട് സന്നദ്ധസംഘടനകള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വിദേശ സംഭാവന സ്വീകരിക്കാനുളള ലൈസന്‍സ് (എഫ് സി ആര് എ) കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശനാണ്യ വിനിമയ ചട്ടപ്രകാരമാണ് നടപടി. വിദേശ സംഭാവനകള്‍ സ്വീകരിച്ചതില്‍ ചട്ടലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സോണിയാ ഗാന്ധിയാണ് ഇരുസംഘടനകളുടെയും പ്രസിഡന്റ്.
2020 ജൂലൈയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനകളുടെ എസ് സി അര് എ റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയ വിവരം അറിയിച്ചുകൊണ്ടുളള നോട്ടീസ് ആഭ്യന്തര മന്ത്രാലയം സംഘടനകളുടെ ഭാരവാഹികള്‍ക്ക് അയച്ചു. ലൈസന്‍സ് റദ്ദാക്കിയതിനാല്‍ ഇനിമുതല്‍ ഇരുസംഘടനകള്‍ക്കും വിദേശ സംഭാവനകള്‍ സ്വീകരിക്കാനാവില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
1991-ല്‍ പ്രവര്‍ത്തനം ആരംഭിച്ച രാജീവ് ഗാന്ധി ഫൗണ്ടേഷന് വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്ര സാങ്കേതിക വിദ്യ, സ്ത്രീകളും കുട്ടികളും, ഭിന്നശേഷിക്കാര്‍ക്കുളള സഹായം എന്നീ മേഖലകളിലാണ് പ്രവര്‍ത്തിച്ചത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന് ട്രസ്റ്റ് അംഗങ്ങള്‍.