അസം ഖാനെതിരെ ബിജെപി കളളക്കേസുകള്‍ ചുമത്തുകയാണ്- അഖിലേഷ് യാദവ്

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ചതിന് രാംപൂര്‍ കോടതി മൂന്നുവര്‍ഷം തടവ് ശിക്ഷ വിധിച്ച മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി തലവനുമായ അഖിലേഷ് യാദവ്. അസം ഖാന്റെ പല പ്രസ്താവനകളും ബിജെപി സര്‍ക്കാരിനെ അസ്വസ്ഥരാക്കിയെന്നും മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കുംവേണ്ടി ശബ്ദമുയര്‍ത്തിയതിനാലാണ് അസം ഖാനെതിരെ കളളക്കേസുകള്‍ ചുമത്തിയതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

'ഇപ്പോള്‍ അസം ഖാനെയാണ് ബിജെപി ലക്ഷ്യമിടുന്നത്. എല്ലാ ദിവസവും അദ്ദേഹത്തിനെതിരെ കളളക്കേസുകള്‍ ചുമത്തുന്നുണ്ട്. വര്‍ഗീയ ശക്തികളുടെ എതിരാളിയും ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കുംവേണ്ടി പോരാടുന്നയാളുമാണ് അസം ഖാന്‍. അതുകൊണ്ടുതന്നെ ബിജെപിയുടെ കണ്ണിലെ കരടാണ് അദ്ദേഹം. അസം ഖാന്റെ പ്രസ്താവനകള്‍ ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ട്. അതിനാലാണ് അദ്ദേഹത്തെ നിരന്തരം പീഡിപ്പിക്കുന്നത്'-അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ 2019-ല്‍ നടത്തിയ പ്രസംഗത്തിലാണ് കോടതി അസം ഖാന് മൂന്നുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ മൂന്നുവര്‍ഷം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയുമാണ് രാംപൂര്‍ കോടതി വിധിച്ചത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരാഴ്ച്ച സമയവും കോടതി അനുവദിച്ചിരുന്നു. രാംപൂര്‍ എംഎല്‍എയായ അസം ഖാന് തടവ് ശിക്ഷ ലഭിച്ചതിനാല്‍ നിയമസഭാംഗത്വം നഷ്ടമായേക്കും. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ അവസാനിക്കുന്നതുവരെ അദ്ദേഹത്തിന് എം എല്‍ എയായി തുടരാം.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More