ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല, എന്നിട്ടും അദ്ദേഹം ചോദിച്ചത് നിമിഷപ്രിയയുടെ മോചനത്തെക്കുറിച്ചാണ്- ഉമ്മന്‍ചാണ്ടിയെക്കുറിച്ച് എം എ യൂസഫലി

കൊച്ചി: ആരോഗ്യപരമായ അവശതകള്‍ക്കിടയിലും യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തെക്കുറിച്ചാണ് ഉമ്മന്‍ചാണ്ടി ചോദിച്ചതെന്ന് വ്യവസായി എം എ യൂസഫലി. ജനകീയനും നിസ്വാര്‍ത്ഥനും സ്‌നേഹസമ്പന്നനുമായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും യൂസഫലി പറഞ്ഞു. 79-ാം പിറന്നാള്‍ ദിനത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എനിക്ക് വളരെക്കുറച്ച് രാഷ്ട്രീയ നേതാക്കളുമായേ വ്യക്തിപരമായ അടുപ്പമുളളു. അതിലൊരാളാണ് ഉമ്മന്‍ചാണ്ടി സാര്‍. അദ്ദേഹവുമായി നല്ല സ്‌നേഹബന്ധത്തിലാണ്. ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍ കിടക്കുമ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെടാറുണ്ട്. പിറന്നാളാണെന്ന് ഇന്നലെ രാത്രിയാണ് അറിഞ്ഞത്. ശബ്ദം പുറത്തുവരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നിട്ടും ചോദിച്ചത് നിമിഷപ്രിയയുടെ കാര്യം എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്നാണ്. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് അതിന്റെ വിശദമായ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു'-എം എ യൂസഫലി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നിമിഷപ്രിയയുടെ കാര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി യോഗം വിളിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ മാപ്പുനല്‍കാന്‍ തയാറായിട്ടില്ലെന്നും എം എ യൂസഫലി പറഞ്ഞു. 'അവിടുത്തെ കച്ചവടക്കാരുമായി സംസാരിച്ചിട്ടുണ്ട്. യെമന്‍ ആയതുകൊണ്ട് കാര്യങ്ങള്‍ കുറച്ചു ബുദ്ധിമുട്ടാണ്. എങ്കിലും നമ്മളാല്‍ ആകുന്നത് ചെയ്യും. ശുഭപ്രതീക്ഷയുണ്ട്. കുട്ടിയെ തിരിച്ചുകൊണ്ടുവരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനുവേണ്ടതെല്ലാം ചെയ്യും'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 20 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More