മുംബൈ: രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ചെറുമകന് തുഷാര്‍ ഗാന്ധി. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ഷെഗോണില്വെച്ചാണ് തുഷാര്‍ ഗാന്ധി രാഹുലിനൊപ്പം ചേര്‍ന്നത്. യാത്രയില്‍ പങ്കെടുക്കുമെന്ന് തുഷാര്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 'നാളെ ഞാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഷെഗോണിലെ ഭാരത് ജോഡോ യാത്രയില്‍ നടക്കും' എന്നാണ് മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ഒരുമിച്ച് നടക്കുന്ന ചിത്രത്തോടൊപ്പം തുഷാര്‍ ഗാന്ധി കുറിച്ചത്.
നേരത്തെ അദ്ദേഹം ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാഷ്ട്രീയ ഐക്യം സൃഷ്ടിക്കാനുളള മികച്ച നീക്കമാണെന്നും ജനങ്ങളില്‍നിന്ന് യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തുഷാര്‍ പറഞ്ഞിരുന്നു. തുഷാര്‍ ഗാന്ധി യാത്രയുടെ ഭാഗമായതിനെ ചരിത്രപരം എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഗാന്ധിജിയുടെയും പാരമ്പര്യം പേറുന്ന പൗത്രന്മാരാണ് രാഹുലും തുഷാർ ഗാന്ധിയും. ഭരണകര്‍ത്താക്കള്‍ക്ക് ജനാധിപത്യത്തെ ഭീഷണിയിലാക്കാം. പക്ഷേ, അതിനെ ഇല്ലാതാക്കാനാവില്ലെന്ന സന്ദേശമാണ് രാഹുല്‍ ഗാന്ധിയും തുഷാര്‍ ഗാന്ധിയും ഒരുമിച്ചുളള യാത്ര നല്കുന്ന സന്ദേശം' എന്നാണ് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞത്.