ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഉടന്‍ നിയമം കൊണ്ടുവരും- കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

ഡല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുളള നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍. ബില്ലിന്മേലുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഹിന്ദി ദിനപ്പത്രമായ മഹാനഗര്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നേരത്തെ വാര്‍ത്തകള്‍ക്കെല്ലാം ആധികാരികമായ ഒരു ഉറവിടമുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ആര്‍ക്കും എവിടെനിന്നും എന്തും പടച്ചുവിടാനും അത് ആളുകളിലേക്ക് എത്തിക്കാനും സാധിക്കും. ഗ്രാമങ്ങളില്‍ നടക്കുന്ന ചെറിയ വിഷയങ്ങള്‍പോലും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ നമ്മളറിയുന്നു. ഡിജിറ്റല്‍ മാധ്യമങ്ങള്‍ അവസരങ്ങള്‍ നല്‍കുന്നതിനൊപ്പം വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു ബാലന്‍സ് ഉറപ്പാക്കാന്‍ എന്തുചെയ്യാനാവും എന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കും'-അനുരാഗ് താക്കൂര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നിങ്ങളുടെ ജോലി ലളിതവും എളുപ്പവുമാക്കാന്‍ നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരും. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുളള ബില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. 1867-ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് നിയമത്തിന് പകരമായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരും. പത്രങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കും. ഇപ്പോള്‍ നാലുമാസം എടുക്കുന്ന രജിസ്‌ട്രേഷന്‍ നടപടികള്‍ പുതിയ നിയമം വരുന്നതോടെ ഓണ്‍ലൈനിലൂടെ ഒരാഴ്ച്ചകൊണ്ട് പൂര്‍ത്തിയാക്കാനാവും- അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

More
More
National Desk 6 hours ago
National

തെരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി റോഡ്‌ ഷോ നടത്തി; പരാതിയുമായി കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ഭാരത് ജോഡോ യാത്രയെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു- അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോക്കിയായി ജോലി ചെയ്തിട്ടുണ്ട് - ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

More
More
National Desk 1 day ago
National

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിക വിരുദ്ധം- അഹമ്മദാബാദ് ഇമാം

More
More
National Desk 1 day ago
National

രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച്

More
More