കാലാവധിക്ക് ശേഷവും ടോള്‍ പിരിവ്: വിശദമായ പരിശോധന വേണം- സുപ്രീംകോടതി

ഡല്‍ഹി: പാലങ്ങളുടെയും റോഡുകളുടെയും ടോള്‍ പിരിവ് സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന് സുപ്രീംകോടതി. മധ്യപ്രദേശിലെ ലെബാദ്- നയഗാവ് പാതയില്‍ കാലാവധിക്ക് ശേഷവും അനധികൃതമായി ടോള്‍ പിരിവ് നടത്തുന്നു എന്നാരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് അയക്കവേ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് പരാമര്‍ശം നടത്തിയത്. 

ലെബാദ്- നയഗാവ് പാത നിര്‍മ്മാണം നടത്തിയ സ്വകാര്യ കമ്പനിക്ക് കാലാവധിക്ക് ശേഷവും ടോള്‍ പിരിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ നല്‍കിയ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ദേവദത്ത് കാമത്ത് അല്ജോ ജോസഫ് എന്നിവരാണ് ഹാജരായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കാലാവധിക്ക് ശേഷവും സ്വകാര്യ കമ്പനികള്‍ ലാഭം ഉണ്ടാക്കും വിധം ടോള്‍ പിരിവ് അനുവദിക്കരുതെന്നും യാത്രാക്കാര്‍ നല്‍കുന്ന ടോളിന്റെ ഒരു വിഹിതം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

More
More
National Desk 1 day ago
National

യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

More
More
National Desk 1 day ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More
National Desk 2 days ago
National

ഗൗരി ലങ്കേഷിന്റെ വിധി പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്- നടന്‍ അതുല്‍ കുമാര്‍

More
More
National Desk 2 days ago
National

രണ്ടുവര്‍ഷമായി ഓര്‍മ്മക്കുറവുണ്ട്, ഡയലോഗുകള്‍ പോലും മറന്നുപോകുന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ഭാനുപ്രിയ

More
More
National Desk 2 days ago
National

പര്‍വേസ് മുഷറഫിനെക്കുറിച്ചുളള ട്വീറ്റ് വിവാദം; വിശദീകരണവുമായി ശശി തരൂര്‍

More
More