ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറുകേസില്‍ ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി കോടതി

ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറുകേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി. ഡല്‍ഹി കര്‍ക്കര്‍ദൂമ കോടതിയുടേതാണ് നടപടി. ഉമര്‍ ഖാലിദിനൊപ്പം വിദ്യാര്‍ത്ഥി നേതാവായിരുന്ന ഖാലിദ് സെയ്ഫിനെയും കോടതി വെറുതെവിട്ടു. ഡല്‍ഹിയിലെ ചാന്ദ്ബാഗില്‍ നടന്ന കല്ലേറുകേസിലാണ് ഇരുവരെയും വെറുതെവിട്ടത്. കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും മറ്റ് കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരുവര്‍ക്കും ജയിലില്‍നിന്ന് പുറത്തിറങ്ങാനാവില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദും ഖാലിദ് സെയ്ഫും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. 53 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ ഗൂഢാലോചന നടത്തിയത് ഉമര്‍ ഖാലിദാണെന്നും അദ്ദേഹം കലാപത്തിന് ആഹ്വാനം ചെയ്‌തെന്നുമാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 17 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 19 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 23 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 2 days ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More