ഇവന്മാരുടെ പേക്കൂത്തുകള്‍ ഇന്‍ഡസ്ട്രി അറിയുന്നില്ലേ- ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ രഞ്ജു രഞ്ജിമാര്‍

തിരുവനന്തപുരം: കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതിനുപിന്നാലെ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. ഷൈന്‍ ടോം ചാക്കോ കോ ആര്‍ട്ടിസ്റ്റുമാരോട് മോശമായാണ് പെരുമാറുന്നതെന്നും നടന്റെ പ്രവര്‍ത്തികള്‍ കാരണം ഒന്‍പതുമണിക്ക് തീരേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ചുമണിവരെ നീണ്ടുപോയിട്ടുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി 'എഡിറ്റേഴ്‌സ് അവര്‍' ചര്‍ച്ചയിലായിരുന്നു രഞ്ജു രഞ്ജിമാരുടെ വെളിപ്പെടുത്തല്‍.

'ഈയൊരു നടന്‍ കാരണം സിനിമാ സെറ്റില്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം കൃത്യസമയത്ത് വരാറില്ല. കൂടെ പ്രവര്‍ത്തിക്കുന്നവരോട് മോശമായാണ് പെരുമാറുക. ഷോട്ടിനിടയില്‍ ഓടിപ്പോവും. ഒമ്പത് മണിക്ക് തീരേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ചുവരെ നീണ്ടുപോയിട്ടുണ്ട്. ഞങ്ങള്‍ക്ക് ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ടിവരും. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലുമുണ്ടാവില്ല. അല്‍പ്പവസ്ത്രമിട്ട് ഓടിച്ചാടി കളിക്കും. ഷോട്ട് പറഞ്ഞാല്‍ വരില്ല. സെറ്റില്‍ നിന്നും ഇറങ്ങിയോടും'- രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമാ സെറ്റിലെ നടന്മാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍ രംഗത്തുവരണമെന്നും രഞ്ജു രഞ്ജിമാര്‍ ആവശ്യപ്പെട്ടു. 'ഇവന്മാരുടെ പേക്കൂത്തുകള്‍ ഇന്‍ഡസ്ട്രി അറിയുന്നില്ലേ? എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. ഇവരെ അസോസിയേഷനുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ പ്രമുഖ നടന്മാര്‍ മുന്നിട്ടിറങ്ങണം'- അവര്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 22 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More