ഹൈദരാബാദ്: അവതാര്‍ 2 സിനിമ കാണുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദപുരം നഗരത്തിലാണ് സംഭവം. സഹോദരന്‍ രാജുവിനൊപ്പം പെദ്ദപുരത്തുള്ള തിയറ്ററില്‍ അവതാര്‍ 2 കാണാനെത്തിയതായിരുന്നു ശ്രീനു. സിനിമ കാണുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സമാനമായ സംഭവം 2010-ലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവതാറിന്റെ ആദ്യ ഭാഗം തിയേറ്ററിൽ കാണുകയായിരുന്ന തായ്‌വാൻ സ്വദേശിയും സമാനമായി മരണപെട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോകമാകമാനമുള്ള സിനിമാപ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരുന്ന ചിത്രമാണ് 'അവതാര്‍ ദ വേ ഓഫ് വാട്ടര്‍' എന്ന അവതാര്‍ 2. ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്നതിനാല്‍ ലോകമെമ്പാടും വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച മൌത്ത് പബ്ലിസിറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് ലഭിക്കുന്നത്. അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് 30 കോടിയോളമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.