മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വ്വേ നടത്താന്‍ കോടതി ഉത്തരവ്

മഥുര: മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ പുരാവസ്തു സര്‍വേ നടത്താന്‍ മഥുര കോടതി ഉത്തരവിട്ടു. കൃഷ്ണ ജന്മസ്ഥലത്താണ് പള്ളി നിര്‍മ്മിച്ചത് എന്ന് കാണിച്ച് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. അടുത്ത (ജനുവരി)മാസം 2 മുതല്‍ സര്‍വേ നടപടികള്‍ ആരംഭിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഹിന്ദുസേന പ്രവര്‍ത്തകന്‍ വിഷ്ണു ഗുപ്തയാണ് കോടതിയില്‍ ഇതുസംബന്ധിച്ച ഹര്‍ജി നല്‍കിയത്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി 20 -ന് റിപ്പോര്‍ട്ട് കോടതിയില്‍  സമര്‍പ്പിക്കണം. 1669-70 കാലഘട്ടത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ വളപ്പിലാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിര്‍മിച്ചതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. അക്കാരണത്താല്‍ തന്നെ പള്ളി പൊളിച്ചുനീക്കണമെന്നാണ് ആവശ്യം. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ അഖില ഭാരത ഹിന്ദു മഹാസഭ ഈ മാസം ആദ്യം ആഹ്വാനം നല്‍കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

നേരത്തെ വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയിലും സമാനമായ തര്‍ക്കം തീവ്ര വലതുപക്ഷ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. അവിടെ ‘ശിവലിംഗം’ കണ്ടെത്തിയെന്നായിരുന്നു അവകാശവാദം. ഈ തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സര്‍വ്വേക്കുള്ള വിധി ഷാഹി മസ്ജിദ് ഈദ്ഗാഹിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ കോടതിയില്‍ വന്നിരിക്കുന്നത്.  

Contact the author

Web Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More