നന്ദി സ്പൈഡർമാനെ ഞങ്ങള്‍ക്ക് നല്‍കിയതിന്; സ്റ്റാന്‍ ലീയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി

സ്പൈഡര്‍മാനെ ലോകത്തിന് സമ്മാനിച്ച സ്റ്റാൻലി മാർട്ടിൻ ലീബര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാർവൽ കോമിക്സിന്റെ ദി അമേസിങ് ഫാന്റസിയിലാണ് സ്പൈഡർമാന്റെ ജനനം. സ്റ്റാൻ ലീയും സ്റ്റീവ് ഡിറ്റ്‌കോയും ചേർന്നാണ് പിറവി മുതൽ പ്രായഭേദമന്യേ മനുഷ്യമനസ്സുകളെ ഭ്രമാത്മകതയിൽ  കുരുക്കിയ സ്പൈഡർമാന് ജീവൻ നൽകിയതിന് നന്ദിയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

വൈകി അറിയിക്കുന്ന ഒരു ജന്മദിനാശംസ.. ആ വലയിൽ കുരുങ്ങാത്തവർ ആരും ഉണ്ടാവില്ല. 60 കഴിഞ്ഞിരിക്കുന്നു ചെറുപ്പക്കാരനായ സ്പൈഡർമാന്. മാർവൽ കോമിക്സിന്റെ ദി അമേസിങ് ഫാന്റസിയിലാണ് സ്പൈഡർമാന്റെ ജനനം. സ്റ്റാൻ ലീയും സ്റ്റീവ് ഡിറ്റ്‌കോയും ചേർന്നാണ് പിറവി മുതൽ പ്രായഭേദമന്യേ മനുഷ്യമനസ്സുകളെ ഭ്രമാത്മകതയിൽ  കുരുക്കിയ സ്പൈഡർമാന് ജീവൻ നൽകിയത്. നന്ദി സ്റ്റാൻ ലീ , സ്പൈഡർമാൻ അടങ്ങുന്ന "മാർവൽ കോമിക്സ് യൂണിവേഴ്സ്" ലോകത്തിന് സമർപ്പിച്ചതിന്. സ്റ്റാൻ ലീയുടെ ജീവിതം പ്രിയപ്പെട്ട കുഞ്ഞുങ്ങൾ അറിഞ്ഞിരിക്കണം. അതിജീവനത്തിന്റെ സമരകഥ ആ ജീവിതത്തിൽ ഉണ്ട്. ഡിസംബർ 28, സ്റ്റാൻലി മാർട്ടിൻ ലീബറുടെ ജന്മദിനം. ഒരായിരം ഓർമ്മപ്പൂക്കൾ..

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1940 മുതല്‍  2010 വരെ സജീവമായിരുന്ന അമേരിക്കൻ കോമിക് പുസ്തക രചീതാവും, എഡിറ്റും, പബ്ലിഷറുമായിരുന്നു  സ്റ്റാൻലീ മാർട്ടിൻ ലെയ്ബർ. രണ്ട് പതിറ്റാണ്ട്കാലത്തോളം  മാർവെൽ കോമിക്സിന്റെ പ്രധാന ചുമതല വഹിച്ചുകൊണ്ട് അതിനെ വലിയ പ്രസിദ്ധീകരണശാലയായും, കോമിക്സ് മേഖലയെ തന്നെ കീഴ്പെടുത്തിയ മൾട്ടീമീഡിയ കോർപ്പറേഷൻ ആയും മാറ്റുന്നതില്‍ നിര്‍ണായക പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. സ്പൈഡർമാൻ, എക്സ് മെൻ, അയേൺ മാൻ, തോർ, ഹൾക്ക്, ഫന്റാസ്റ്റിക് ഫോർ, ബ്ലാക്ക് പാന്തെർ, ഡെയർഡെവിൽ, ഡോക്ടർ സ്റ്റ്രെയിഞ്ച്, സ്കാർലെറ്റ് വിച്ച്, ആന്റ് മാൻ തുടങ്ങിയ സാങ്കൽപ്പിക കഥാപാത്രങ്ങളെ  ജാക്ക് കിർബി, സ്റ്റീവ് ഡിറ്റ്കോ എന്നിവരോടൊപ്പം ചേര്‍ന്നാണ് സ്റ്റാൻലീ സൃഷ്ടിച്ചത്. 1944-ൽ വിൽ‍ ഇസ്നർ അവാർഡ് ഹാൾ ഓഫ് ഫെയിം, 1995-ൽ ജാക്ക് കിർബി ഹാൾ ഓഫ് ഫെയിം, 2008-ൽ എൻഇഎ യുടെ നാഷ്ണൽ മെഡൽ ഓഫ് ആർട്ട്സ് എന്നീ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 2018 നവംബറിലാണ് സ്റ്റാന്‍ ലീ മരണപ്പെടുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 15 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More