ലൈംഗിക പീഡന പരാതി: ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു

ഡല്‍ഹി: ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതിനുപിന്നാലെ ബിജെപി നേതാവും ഹരിയാന കായിക മന്ത്രിയുമായ സന്ദീപ് സിംഗ് രാജിവെച്ചു. യുവ അത്‌ലറ്റിക്‌സ് കോച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചണ്ഡീഗഡ് പൊലീസ് സന്ദീപ് സിംഗിനെതിരെ കേസെടുത്തത്. മുന്‍ ദേശീയ ഹോക്കി ടീം ക്യാപ്റ്റന്‍ കൂടിയായ സന്ദീപ് നാഷണല്‍ ഗെയിംഗ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി. മറ്റ് വനിതാ കായിക താരങ്ങളോടും മന്ത്രി ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും യുവതി ആരോപിച്ചു. 

'ജിമ്മില്‍ വെച്ചാണ് മന്ത്രിയെ പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. നേരില്‍ കാണണമെന്ന് പറഞ്ഞു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട എന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ അനിശ്ചിതത്വമുണ്ടെന്നും ഓഫീസിലേക്ക് നേരിട്ടെത്തണമെന്നും ആവശ്യപ്പെട്ടു. മന്ത്രിയുടെ ക്യാംപ് ഓഫീസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്കാണ് വിളിച്ചത്. വീട്ടിലെത്തിയ തന്നെ ക്യാബിനിലേക്ക് കൊണ്ടുപോയി. അദ്ദേഹം കാലില്‍ സ്പര്‍ശിക്കുകയും ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. ബഹളം വെച്ചിട്ടും ഓഫീസിലെ ഒരു ജീവനക്കാരന്‍ പോലും രക്ഷിക്കാനെത്തിയില്ല'-എന്നാണ് യുവ കോച്ചിന്റെ ആരോപണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും സന്ദീപ് സിംഗ് പറഞ്ഞു. 'എന്റെ പ്രതിച്ഛായ തകര്‍ക്കാനുളള ശ്രമമാണിത്. ഈ വ്യാജ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കായിക വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്ക് കൈമാറുകയാണ്'-സന്ദീപ് സിംഗ് പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് യുവതിക്കെതിരെ പരാതി നല്‍കുമെന്നും സന്ദീപ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More