കാക്കി നിക്കറിട്ട് നടക്കുന്ന ആര്‍എസ്എസുകാരാണ് ഈ നൂറ്റാണ്ടിലെ കൗരവര്‍ -രാഹുല്‍ ഗാന്ധി

ചണ്ഡീഗഡ്: ഭാരത് ജോഡോ യാത്രയ്ക്കിടെ ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കാക്കി നിക്കറിട്ട് നടക്കുന്ന ആര്‍എസ്എസുകാരാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ ശതകോടീശ്വരന്മാരെല്ലാം അവര്‍ക്കൊപ്പമാണെന്നും ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സംസ്‌കാരത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ അംബാലയില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ വിമര്‍ശിച്ചത്. 

'ഹരിയാന മഹാഭാരതത്തിന്റെ നാടാണ്. കൗരവര്‍ ആരായിരുന്നു?  ഈ നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് ഞാന്‍ പറയാം. അവര്‍ കാക്കി നിക്കറിട്ട് കയ്യില്‍ ലാത്തി പിടിക്കുകയും ശാഖയില്‍ പോവുകയും ചെയ്യുന്നു. ഇന്ത്യയിലെ മൂന്ന് ശതകോടീശ്വരന്മാരും അവര്‍ക്കൊപ്പമുണ്ട്. പാണ്ഡവര്‍ നോട്ട് നിരോധിക്കുകയോ ജിഎസ്ടി നടപ്പിലാക്കുകയോ ചെയ്യുമായിരുന്നോ? ഒരിക്കലുമില്ല. കാരണം അവര്‍ തപസ്വികളാണ്.  നോട്ടുനിരോധനവും ജിഎസ്ടിയും തെറ്റായ കാര്‍ഷിക നിയമവുമെല്ലാം തപസ്വികളായ ജനത്തെ കൊളളയടിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പാണ്ഡവര്‍ എന്നും അനീതിക്കെതിരെ നിലകൊണ്ടവരാണ്.'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാണ്ഡവരുടെ കാലത്തെ പോരാട്ടത്തിന് സമാനമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഒരുഭാഗത്ത് അഞ്ച് പാണ്ഡവരും മറുഭാഗത്ത് ഒരു വലിയ സംഘവുമാണ് ഉളളതെന്നും രാഹുല്‍ പറഞ്ഞു. 'ജനങ്ങളും മതങ്ങളുമെല്ലാം അന്ന് പാണ്ഡവര്‍ക്കൊപ്പമായിരുന്നു. അതുപോലെയാണ് ഭാരത് ജോഡോ യാത്രയും. ഈ യാത്രയില്‍ ആരും നിങ്ങള്‍ എവിടെനിന്നാണ് വരുന്നത് എന്ന് ചോദിക്കില്ല. ഇത് സ്‌നേഹത്തിന്റെ കടയാണ്. പാണ്ഡവര്‍ എന്നും അനീതിക്കെതിരായിരുന്നു. അവരും വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നവരായിരുന്നു'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More