ചണ്ഡീഗഡ്: ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത്. ഭാരത് ജോഡോ യാത്രയ്ക്ക് കര്‍ഷകരുടെ പിന്തുണ അറിയിക്കാനാണ് എത്തിയതെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. പദയാത്ര ഹരിയാനയിലെ കുരുക്ഷേത്രയിലെത്തിയപ്പോഴാണ് രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെയുളള കര്‍ഷക സംഘടനാ നേതാക്കളും അനുയായികളും യാത്രയില്‍ അണിചേര്‍ന്നത്. രാജ്യത്തെ കാര്‍ഷിക പ്രശ്നങ്ങളുള്പ്പെടെയുളള വിഷയങ്ങള്‍ രാഹുലുമായുളള കൂടിക്കാഴ്ച്ചയില്‍ രാകേഷ് ടിക്കായത്ത് ഉന്നയിച്ചു.
'ഇന്ന് ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയെ കാണുകയും കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ചര്‍ച്ചയില്‍ ഛത്തീസ്ഗഡ്, ഹിമാചല്‍, രാജസ്ഥാന് എന്നിവിടങ്ങളില്‍ നടക്കുന്ന നയാ റായ്പൂര്‍ ആന്തോളനെക്കുറിച്ചും മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ചു'- രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഇനിയും പാലിച്ചിട്ടില്ല. വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സമരം ആരംഭിക്കുമെന്ന് കര്‍ഷക സംഘനടകള്‍ പ്രഖ്യാപിച്ചിരുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് രാകേഷ് ടിക്കായത്ത് ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.