ആര്‍ആര്‍ആറിലൂടെ എം എം കീരവാണിക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം

കാലിഫോര്‍ണിയ: സംഗീത സംവിധായകന്‍ എംഎം കീരവാണിക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് പുരസ്‌കാരം. ബുധനാഴ്ച്ച ലോസ് ആഞ്ചല്‍സിലെ ബെവേര്‍ട്ടി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. എംഎം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ വരികളെഴുതിയത് ചന്ദ്രബോസാണ്. കീരവാണിയുടെ മകന്‍ കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുളള നോമിനേഷനും ആര്‍ആര്‍ആര്‍ നേടിയിരുന്നു.

ടെയ്‌ലര്‍ സ്വിഫ്റ്റ്, ലേഡി ഗാഗ, ബ്ലഡ്‌പോപ്, റിഹാന, അലെക്‌സാണ്ടര്‍ ഡെസ്പ്ലാറ്റ് തുടങ്ങിയ പ്രശസ്ത ഗായകരുടെ ഗാനങ്ങളെ പിന്തളളിയാണ് എംഎം കീരവാണിയുടെ നാട്ടു നാട്ടു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയത്. പതിനാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലേക്കെത്തുന്നത്. നേരത്തെ 2009-ല്‍ സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ എ ആര്‍ റഹ്‌മാന് ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആന്ധ്രപ്രദേശിലെ സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതരാമരാജു, കൊമരം ഭീം എന്നിവരുടെ കഥ പറയുന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്ത് ഒരുക്കിയ ചിത്രത്തില്‍ ആലിയാഭട്ടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആഗോളതലത്തില്‍ 1200 കോടിയിലധികം നേടിയ ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിനുളള ഷോര്‍ട്ട് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More