ഇനി സ്‌കൂളില്‍ 'സാറും മാഡവും' വേണ്ട, 'ടീച്ചര്‍' മാത്രം മതി- ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഇനിമുതല്‍ സ്‌കൂളുകളില്‍ അധ്യാപകരെ ലിംഗവ്യത്യാസമില്ലാതെ ടീച്ചര്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍. അധ്യാപകരെ സര്‍ എന്നും മാഡം എന്നും അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നുണ്ട്. സര്‍, മാഡം തുടങ്ങിയ പദങ്ങളൊന്നും ടീച്ചര്‍ എന്ന പദത്തിനോ അതിന്റെ സങ്കല്‍പ്പത്തിനോ തുല്യമാവില്ലെന്നും ലിംഗ സമത്വം സംരക്ഷിക്കാന്‍ ടീച്ചര്‍ എന്ന് വിളിക്കുന്നതാണ് നല്ലതെന്നും ഉത്തരവില്‍ പറയുന്നു. 

നിര്‍ദേശം നടപ്പിലാക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പാലക്കാട് സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍, കമ്മീഷന്‍ അംഗം സി വിജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ വിദ്യാര്‍ത്ഥികളുടെ അന്തസിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന തരത്തിലുളള ദേഹപരിശോധനയും ബാഗ് പരിശോധനയും നിരോധിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ കൊണ്ടുവരേണ്ട സാഹചര്യമുണ്ടായാല്‍ അത് ഓഫാക്കി സൂക്ഷിക്കാന്‍ അധ്യാപകര്‍ സൗകര്യമൊരുക്കണമെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More