ഭരണഘടനയെക്കുറിച്ചുള്ള ഉപരാഷ്ട്രപതിയുടെ നിലപാട് അപകടകരം - സീതാറാം യെച്ചൂരി

ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരെയുള്ള ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ നിലപാട് ഭാവിയെ പറ്റിയുള്ള അപകടകരമായ അടയാളപ്പെടുത്തലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ ഭരണഘടന വഴിയാണ് പാർലിമെന്റ് നിലവിൽ വന്നത്. നിയമനിർമ്മാണസഭകൾ, കോടതികൾ, എക്സിക്യൂട്ടീവ് എന്നീ ഘടകങ്ങൾക്ക് അധികാരം ലഭിക്കുന്നത് ഭരണഘടനയിൽ നിന്നാണ്. ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം പ്രയോഗിക്കുന്ന ഒരു സർക്കാരിനും നമ്മുടെ റിപ്പബ്ലിക്കിന്റെ ഈ അടിസ്ഥാന ഘടനയെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബഹുമാനപ്പെട്ട ഇന്ത്യൻ ഉപരാഷ്ട്രപതി ഇപ്പോൾ അതിന്റെ മേൽക്കോയ്മയെ ചോദ്യം ചെയ്യുന്നത് ഭാവിയിലേക്കുള്ള അശുഭസൂചനയാണെന്ന് സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരെയുള്ള ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ നിലപാട് ഭാവിയെ പറ്റിയുള്ള അപകടകരമായ അടയാളപ്പെടുത്തലാണ്. ഇന്ത്യൻ ഭരണഘടന വഴിയാണ് പാർലിമെന്റ് നിലവിൽ വന്നത്. നിയമനിർമ്മാണസഭകൾ, കോടതികൾ, എക്സിക്യൂട്ടീവ് എന്നീ ഘടകങ്ങൾക്ക് അധികാരം ലഭിക്കുന്നത് ഭരണഘടനയിൽ നിന്നാണ്. ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം പ്രയോഗിക്കുന്ന ഒരു സർക്കാരിനും നമ്മുടെ റിപ്പബ്ലിക്കിന്റെ ഈ അടിസ്ഥാന ഘടനയെ തകർക്കാൻ കഴിയില്ല. അത്തരമൊരു സംഭവത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനാണ് അടിസ്ഥാനഘടനാ സിദ്ധാന്തം കൊണ്ടുവന്നത്. ഈ ഭരണഘടന വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബഹുമാനപ്പെട്ട ഇന്ത്യൻ ഉപരാഷ്ട്രപതി ഇപ്പോൾ അതിന്റെ മേൽക്കോയ്മയെ ചോദ്യം ചെയ്യുന്നത് ഭാവിയിലേക്കുള്ള അശുഭസൂചനയാണ്.

നമ്മുടെ ഭരണഘടനയുടെ കേന്ദ്രബിന്ദു ഇന്ത്യയുടെ പരമാധികാരം "ഞങ്ങൾ, ജനങ്ങൾ..." എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ ജനതയിൽ  നിക്ഷിപ്തമാക്കുന്നതാണ്. ഈ അധികാരത്തിന് പകരം വയ്ക്കാൻ ഒരു ഭരണസ്ഥാപനത്തിനും കഴിയില്ല. 5 വർഷത്തേക്ക് താൽക്കാലികമായി തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് ജനങ്ങൾ അവരുടെ പരമാധികാരം പ്രയോഗിക്കുന്നു. ജനപ്രതിനിധികൾ തങ്ങളുടെ ഇടയിൽ നിന്നാണ് സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. ഭരണനിർവ്വഹണ വിഭാഗം (സർക്കാർ) നിയമനിർമ്മാണ വിഭാഗത്തിനോടും (പാർലമെന്റ്) എംപിമാർ ജനങ്ങളോടും ഉത്തരവാദിത്തമുള്ളവരാണ്.

ഭരണഘടനാ പദ്ധതിയുടെ ഈ ക്രമത്തിൽ ഒരു ഘട്ടത്തിലും ജനങ്ങളുടെ പരമാധികാരം മാറ്റിസ്ഥാപിക്കാൻ / പകരം വയ്ക്കാൻ കഴിയില്ല. നമ്മുടെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ നശിപ്പിച്ച് അതിൻ്റെ സ്ഥാനത്ത് അസഹിഷ്ണുതയുള്ള ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ എതിർക്കുക, അവയെ ചെറുത്തുതോൽപ്പിക്കുക.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More