ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പാനലുകളില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വേണമെന്ന് കേന്ദ്രം

ഡല്‍ഹി: ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീംകോടതി കൊളീജിയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡിന് കത്തയച്ചു. സുപ്രീംകോടതി കൊളീജിയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സുതാര്യതയും പൊതു ഉത്തരവാദിത്തവും ഊട്ടിയുറപ്പിക്കാന്‍ പാനലില്‍ സര്‍ക്കാര്‍ പ്രതിനിധികളുണ്ടായിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച സുപ്രീംകോടതി-കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും നിരവധി മന്ത്രിമാരും ജുഡീഷ്യറിക്കെതിരെ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എം ആര്‍ ഷാ, അജയ് റോസ്തഗി, സഞ്ജീവ് ഖന്ന, കെ എം ജോസഫ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങുന്നതാണ് നിലവിലെ സുപ്രീംകോടതി കൊളീജിയം. 

സര്‍ക്കാര്‍- കൊളീജിയം തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് നേരത്തെ സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥരാണ് എന്നാണ് കൊളീജിയം സര്‍ക്കാരിന് അയച്ച കത്തില്‍ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More