ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഇടക്കാല ജാമ്യം

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനാണ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കോടതി ജാമ്യം അനുവദിച്ചത്. ഡല്‍ഹി ഹൈക്കോടതിയാണ് പ്രതിക്ക് ജാമ്യം നല്‍കിയത്. ഫെബ്രുവരി 8-ന് മകളുടെ വിവാഹമാണെന്ന് ചൂണ്ടിക്കാട്ടി രണ്ടുമാസത്തേക്ക് ജാമ്യംതേടി ഡിസംബറിലാണ് കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് മുക്ത ഗുപ്ത, ജസ്റ്റിസ് പൂനം എ ബംബ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജനുവരി 27 മുതല്‍ ഫെബ്രുവരി പത്തുവരെ 15 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഈ കാലയളവില്‍ എല്ലാ  ദിവസവും ബന്ധപ്പെട്ട എസ്എച്ച്ഒയ്ക്കുമുന്‍പാകെ ഹാജരാകണം, രണ്ടുപേര്‍ ആള്‍ജാമ്യം നില്‍ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ഉന്നാവോ ബലാത്സംഗക്കേസില്‍ വിചാരണാകോടതിയുടെ വിധി ചോദ്യംചെയ്ത് കുല്‍ദീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017-ലാണ് എംഎല്‍എയും സംഘവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. 2019 ഓഗസ്റ്റില്‍ ബിജെപി ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ബലാത്സംഗക്കേസും ബന്ധപ്പെട്ട നാല് കേസുകളും ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റുകയും 45 ദിവസങ്ങള്‍ക്കുളളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 (ബലാത്സംഗം), പോക്‌സോ നിയമത്തിലെ സെക്ഷന്‍ 5 (സി) 6 എന്നിവ ചുമത്തി. ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇതില്‍ പത്തുലക്ഷം രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More