ലൈംഗീക ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന ലീഗിന്‍റെ നിലപാട് ആധുനിക സാമൂഹത്തിന് നിരക്കാത്തത് - ഡി വൈ എഫ് ഐ

ലൈംഗീക ന്യൂനപക്ഷങ്ങളെ തുടർച്ചയായി അധിക്ഷേപിക്കുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് ആധുനിക സാമൂഹത്തിന് നിരക്കാത്തതാണെന്ന് ഡി വൈ എഫ് ഐ.  ലിംഗസമത്വത്തിനായി സർക്കാർ മുൻകൈയ്യിൽ നടക്കുന്ന പരിപാടികൾ മതവിശ്വാസത്തിനു എതിരാണെന്നും, എല്‍ജിബിടിക്യു  സമൂഹം നാട്ടില്‍ 'തല്ലിപ്പൊളി' പണിയെടുക്കുന്നവരാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും തുടങ്ങിയ അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രസ്താവനകൾ ലീഗ് നേതാവും മുൻ എം. എൽ. എ യുമായ  കെ എം ഷാജി ഭാഗത്തു നിന്നുണ്ടാകുന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടതാണ്. ഇത് സംബന്ധിച്ച് യുഡിഎഫ് നേതൃത്വം  വ്യക്തത വരുത്തേണ്ടതാണ്- ഡി വൈ എഫ് ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ലൈംഗീക ന്യൂനപക്ഷങ്ങളെയും ലിംഗ സമത്വത്തിനുള്ള ശ്രമങ്ങളെയും തുടർച്ചയായി  അധിക്ഷേപിക്കുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് പിന്തിരപ്പനും  ആധുനിക സാമൂഹ്യ മൂല്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് DYFI സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്ഥാവിച്ചു.

ലിംഗസമത്വത്തിനായി സർക്കാർ മുൻകൈയ്യിൽ നടക്കുന്ന പരിപാടികൾ മതവിശ്വാസത്തിനു എതിരാണെന്നും, എല്‍ജിബിടിക്യു  സമൂഹം നാട്ടില്‍ 'തല്ലിപ്പൊളി' പണിയെടുക്കുന്നവരാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും തുടങ്ങിയ അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രസ്താവനകൾ  ലീഗ് നേതാവും മുൻ എം. എൽ. എ യുമായ  കെ എം ഷാജി ഭാഗത്തു നിന്നുണ്ടാകുന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടതാണ്. മലയാളി സാമൂഹ്യ ജീവിതത്തെ ആധുനിക ലോക ബോധത്തോടെ മുന്നോട്ട് നയിക്കാൻ ഉല്പതിഷ്ണുക്കളായ മനുഷ്യരുടെ നേതൃത്വത്തിൽ ശ്രമം നടക്കുമ്പോൾ അതിനെ പിന്നോട്ടടിപ്പിക്കാൻ ഇത്തരം പ്രസ്താവനകൾ നടത്തുന്ന കെ. എം. ഷാജിമാർ കേരളത്തിന്റെ ശത്രു പക്ഷത്താണ്  

അങ്ങേയറ്റം പാർശ്വവൽക്കരിക്കപ്പെട്ട് യാതനകൾ അനുഭവിക്കേണ്ടി വന്ന മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ലോകമാകെ ശ്രമിക്കുന്ന ഈ കാലത്ത്  ഇത്തരം ഹീനമായ സമീപനങ്ങൾ  സംസ്ഥാനത്തെ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്നത് ദൗർഭാഗ്യകരവും അപലപനീയവുമാണ്. കെ. എം. ഷാജിയുടെതിന് സമാനമായ അഭിപ്രായമാണോ ഇത് സംബന്ധിച്ച് ലീഗിന്റെയും യുഡിഎഫിലെയും നേതൃത്വത്തിനുള്ളത് എന്ന്  വ്യക്തത വരുത്തേണ്ടതാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 9 hours ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 9 hours ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 9 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 2 days ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 2 days ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More