ആര്‍ത്തവ അവധി എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് പരിഗണിക്കും -മന്ത്രി ആര്‍ ബിന്ദു

ആര്‍ത്തവ അവധി എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എസ് എഫ് ഐ നേതൃത്വം നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് കുസാറ്റില്‍ ആര്‍ത്തവ അവധി നല്‍കാന്‍ തീരുമാനിച്ചത്. ഈ സമയത്ത് പെണ്‍കുട്ടികള്‍ വളരെ മാനസികവും ശാരീരികവുമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ആദ്യമായാണ് കേരളത്തില്‍ ഒരു വിദ്യാഭ്യാസകേന്ദ്രം വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവാവധി നല്‍കിയിരിക്കുന്നത്. ഇതിനു മുന്‍കയ്യെടുത്ത വിദ്യാര്‍ത്ഥി യൂണിയനും തീരുമാനം കൈക്കൊണ്ട കുസാറ്റ് അധികൃതരും പ്രശംസ അര്‍ഹിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആർത്തവകാലം പലർക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്‌. ദേഷ്യവും സങ്കടവുമൊക്കെ വന്നുകേറുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടേതുകൂടിയായ കാലം. ആ ദിനങ്ങളിൽ പെൺകുട്ടികൾ പ്രത്യേകിച്ച് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.

ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക - ശാരീരിക പ്രയാസങ്ങൾ  കണക്കിലെടുത്ത് എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എസ് എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയൻ ആവശ്യമായുന്നയിച്ച് നേടിയെടുത്ത ആർത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കും. 

ആദ്യമായാണ് കേരളത്തിൽ ഒരു വിദ്യാഭ്യാസകേന്ദ്രം വിദ്യാർത്ഥികൾക്ക് ആർത്തവാവധി നൽകിയിരിക്കുന്നത്. ഇതിനു മുൻകയ്യെടുത്ത വിദ്യാർത്ഥി യൂണിയനും തീരുമാനം കൈക്കൊണ്ട കുസാറ്റ് അധികൃതരും പ്രശംസ അർഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് യോജിച്ച ഒരു തുടർച്ചയുണ്ടാക്കാൻ വിദ്യാർത്ഥിനേതൃത്വവും സർവ്വകലാശാലാനേതൃത്വവും യോജിച്ചു വിജയം കണ്ടതിൽ ഏറ്റവും സന്തോഷം. 

വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് നൽകുന്ന ആശ്വാസം ചെറുതാവില്ല. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ സംസ്ഥാന നേതൃത്വം നിവേദനം സമർപ്പിച്ചിട്ടുമുണ്ട്. 

ആർത്തവചക്രത്തിലെ പ്രയാസപ്പെടുന്ന നാളുകളിൽ ഇനി പെൺകുട്ടികൾ വിശ്രമിക്കട്ടെ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 2 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 3 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 3 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 3 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More