കലോത്സവത്തിന് മാംസം വിളമ്പുമെങ്കില്‍ കോഴിയിറച്ചി സൗജന്യമായി നല്‍കാമെന്ന് സര്‍ക്കാരിനോട് വ്യാപാരികള്‍

തിരുവനന്തപുരം: അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണത്തില്‍ മാംസം ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്‍കാന്‍ തയാറാണെന്ന് പോള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ്. സംസ്ഥാന സമിതി ഭാരവാഹികളാണ് സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചത്. കലോത്സവം ഏത് ജില്ലയില്‍ നടന്നാലും കോഴിയിറച്ചി അവിടെയെത്തിക്കാന്‍ തയാറാണെന്ന് പോള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടിഎസ് പ്രമോദ് എന്നിവര്‍ പറഞ്ഞു. 

ജനുവരി ഏഴിനാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിച്ചത്. കലോത്സവത്തിന് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം നല്‍കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഇത്തവണ ഉയര്‍ന്നുവന്നത്. തുടര്‍ന്ന് അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തിന് നോണ്‍ വെജ് വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നോണ്‍വെജ് ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ടില്ല. പണ്ടുമുതല്‍ തുടര്‍ന്നുവരുന്ന കീഴ് വഴക്കമാണ് വെജിറ്റേറിയന്‍. കായികമേളയ്ക്ക് നോണ്‍ വെജും വെജും വിളമ്പാറുണ്ട്. കലോത്സവത്തില്‍ നോണ്‍ വെജ് നല്‍കുന്നതിനെപ്പറ്റി സമിതി രൂപീകരിച്ച് പഠനം നടത്തി തീരുമാനമെടുക്കും എന്നാണ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്. അതിനുപിന്നാലെയാണ് സൗജന്യമായി കോഴിയിറച്ചി നല്‍കാന്‍ സന്നദ്ധരാണെന്ന് വ്യക്തമാക്കി പോള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി രംഗത്തെത്തിയത്.

Contact the author

National Desk

Recent Posts

Web Desk 21 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More