മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടയാളാണ് മാധവ് ഗാഡ്ഗില്‍- മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടയാളാണ് മാധവ് ഗാഡ്ഗിലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ ജനങ്ങള്‍ക്കെന്നും ആരെയും കൊല്ലാനല്ല, സന്തുലിതാവസ്ഥയുണ്ടാക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകേണ്ടതെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

'മാധവ് റാവു ഗാഡ്ഗിലിനെപ്പോലുളളവര്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടവരാണ്. ആ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അന്നുതുടങ്ങിയതാണ് പശ്ചിമഘട്ട മേഖലയിലെ ജനങ്ങളുടെ ആശങ്ക. നിയന്ത്രണങ്ങളോടെ വന്യമൃഗ വേട്ട അനുവദിക്കണമെന്ന ഗാഡ്ഗിലിന്റെ പരാമര്‍ശത്തിനുശേഷം വന്യമൃഗങ്ങളെ കൊല്ലാന്‍ പോവുകയാണോ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചോദിക്കുന്നത്. മൃഗങ്ങള്‍ക്കും മനുഷ്യനും ഭൂമിയില്‍ അവകാശമുണ്ട്. ആരെയും കൊല്ലാനല്ല, സന്തുലിതാവസ്ഥയുണ്ടാക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകേണ്ടത്'- എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനുഷ്യജീവന് ഭീഷണിയാവുന്ന മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമല്ലാതാവണമെന്നും വേട്ടയാടലിന്റെ നിയന്ത്രണാധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നുമാണ് മാധവ് ഗാഡ്ഗില്‍ പറഞ്ഞത്. സംസ്ഥാനത്തെ വിവിധ മലയോര ജില്ലകളില്‍ വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് മാധവ് ഗാഡ്ഗിലിന്റെ പരാമര്‍ശം.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 21 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More