ജമ്മുവില്‍ ഇരട്ടസ്‌ഫോടനം; ആറുപേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇരട്ട സ്‌ഫോടനം. ജമ്മുവിലെ നര്‍വാള്‍ ട്രാന്‍സ്‌പോര്‍ട്ട് നഗറിലെ യാര്‍ഡ് നമ്പര്‍ 7-ലാണ് സ്‌ഫോടനം നടന്നത്. ജമ്മു അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുകേഷ് സിംഗ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. 

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് ആദ്യത്തെ സ്‌ഫോടനമുണ്ടായത്. റിപ്പയറിംഗ് വര്‍ക്കുകള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന ബൊലേറോ പിക്കപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കുളളില്‍ ഏതാനും മീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറും പൊട്ടിത്തെറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൈന്യവും ബോംബ് സ്‌ക്വാഡുമുള്‍പ്പെടെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. സ്ഥലത്തെ ദൃശ്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരെത്തി ശേഖരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More