ഷാറൂഖ് ഖാനെ അറിയില്ലെന്ന് അസം മുഖ്യമന്ത്രി; ഫോണില്‍ വിളിച്ച് നടന്‍

മുംബൈ: ആരാണ് ഷാറൂഖ് ഖാനെന്നും അയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയെ ഫോണില്‍ വിളിച്ച് ഷാറൂഖ് ഖാന്‍. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഷാറൂഖ് ഖാന്‍ തന്നെ വിളിച്ചെന്നും തിയറ്ററുകളില്‍ ഇനിമുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകില്ലെന്ന് താന്‍ അദ്ദേഹത്തിന് ഉറപ്പുനല്‍കിയെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഷാറൂഖ് ഖാന്‍ വിളിച്ച വിവരം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. 

'ബോളിവുഡ് നടന്‍ ശ്രീ. ഷാറൂഖ് ഖാന്‍ എന്നെ വിളിച്ചു. പുലര്‍ച്ചെ രണ്ടുമണിക്ക് ഞങ്ങള്‍ സംസാരിച്ചു. സിനിമയുടെ പ്രദര്‍ശനത്തിനിടെ ഗുവാഹത്തിയില്‍ നടന്ന സംഭവത്തില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ കടമയാണ്. ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് അദ്ദേഹത്തിന് ഞാന്‍ ഉറപ്പുനല്‍കി'- ഹിമാന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുവാഹത്തിയിലെ തിയറ്ററുകളില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പഠാന്‍ സിനിമയുടെ പോസ്റ്ററുകള്‍ കത്തിച്ചിരുന്നു. ഇതേക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് തനിക്ക് ഷാറൂഖ് ഖാന്‍ ആരാണെന്ന് അറിയില്ലെന്ന് ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്. 'ആരാണ് ഷാറൂഖ് ഖാന്‍? എനിക്ക് അദ്ദേഹത്തെക്കുറിച്ചോ പഠാന്‍ എന്ന സിനിമയെക്കുറിച്ചോ ഒന്നും അറിയില്ല. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍നിന്ന് നിരവധിപേര്‍ എന്നെ വിളിച്ചു. എന്നാല്‍, ഷാറൂഖ് ഖാന്‍ വിളിച്ചിട്ടില്ല. അദ്ദേഹം വിളിച്ചാല്‍ പ്രശ്‌നം പരിശോധിക്കാം'-എന്നായിരുന്നു ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More