ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല; പ്രതി ആശിഷ് മിശ്രയ്ക്ക് ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീംകോടതി

ഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. എട്ട് ആഴ്ച്ചത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ജാമ്യകാലയളവില്‍ യുപിയിലും ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുത്, ജാമ്യം ലഭിച്ച് ഒരാഴ്ച്ചയ്ക്കകം യുപി വിടണം, ജാമ്യകാലയളവില്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിചാരണാക്കോടതിയില്‍ ഹാജരാകേണ്ട സമയത്തുമാത്രം യുപിയില്‍ പ്രവേശിക്കന്‍ അനുവാദമുണ്ട്. സാക്ഷികളെ സ്വാധീനിക്കാനായി ആശിഷ് മിശ്രയോ കുടുംബാംഗങ്ങളോ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

2021 ഒക്ടോബര്‍ മൂന്നിനാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരേ ആക്രമണമുണ്ടായത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനുപിന്നാലെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. സമാധാനപരമായി ജാഥ നടത്തുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയും സംഘവും വാഹനമിടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തില്‍ കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്. കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച വാഹനത്തില്‍ ആശിഷ് മിശ്രയുണ്ടായിരുന്നു എന്നതും ഇയാള്‍തന്നെയാണ് കര്‍ഷകര്‍ക്കുനേരേ വെടിയുതിര്‍ത്തതെന്നും യുപി പൊലീസ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച എഫ് ഐ ആറില്‍നിന്ന് വ്യക്തമായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടര്‍ന്ന് ഒക്ടോബര്‍ ഒമ്പതിന് അറസ്റ്റിലായ ആശിഷ് മിശ്രയ്ക്ക് 2022 ഫെബ്രുവരിയില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഏപ്രില്‍ 18-ന് സുപ്രീംകോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും ഒരാഴ്ച്ചക്കകം കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ആശിഷ് മിശ്ര കോടതിയില്‍ കീഴടങ്ങുകയായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More