'അദാനി എന്നാൽ മോദി'; വിമര്‍ശനവുമായി എം എ ബേബി

അദാനി എന്നാൽ മോദി തന്നെയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. 2014ൽ മോദി അധികാരത്തിൽ വന്നതോടെയാണ് അദാനിയുടെ വളർച്ച തുടങ്ങുന്നത്. വളർന്നു വളർന്നു ലോകത്തെ മൂന്നാമത്തെ വലിയ ധനികനായി മോദിഭായിയുടെ അദാനിഭായി. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് മോദിയും അദാനിയും കൂടെ നടത്തിയത് - എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഗുജറാത്തി ബിസിനസുകാരൻ ഗൗതം അദാനിയുടെ ഓഹരി വിപണി തട്ടിപ്പുകൾ ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചു കുലുക്കുകയാണല്ലോ. അഞ്ചരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് അദാനിയുടെ ഓഹരിക്കുണ്ടായ മൂല്യശോഷണത്തിലൂടെ നിക്ഷേപകർക്ക് ഉണ്ടായിരിക്കുന്നത്. അദാനിക്കമ്പനികളിലെ പ്രധാന നിക്ഷേപകരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയ്ക്ക് ഉണ്ടാകുന്ന നഷ്ടം അതിഭീമമായിരിക്കും എന്നാണ് ഇക്കാര്യത്തിൽ പിടിപാടുള്ളവർ പറയുന്നത്. ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ ആണിക്കല്ലുകളായ ഈ സ്ഥാപനങ്ങളുടെ തകർച്ച നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചു കുലുക്കും. ഇതിൻറെയും ആഘാതം താങ്ങേണ്ടിവരിക ഫലത്തിൽ കൂലി കുറയുന്ന, ആശ്വാസനടപടികൾ നഷ്ടമാവുന്ന തൊഴിലാളികളും പാവപ്പെട്ടരുമാണ്. 

അദാനി എന്നാൽ മോദി തന്നെ എന്നത് കൂടുതൽ വിശദീകരിക്കേണ്ട കാര്യമല്ല. 2014ൽ മോദി അധികാരത്തിൽ വന്നതോടെയാണ് അദാനിയുടെ വളർച്ച തുടങ്ങുന്നത്. വളർന്നു വളർന്നു ലോകത്തെ മൂന്നാമത്തെ വലിയ ധനികനായി മോദിഭായിയുടെ അദാനിഭായി. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് മോദിയും അദാനിയും കൂടെ നടത്തിയത്.

അദാനിയെ വിറപ്പിച്ച ഹിൻഡൻബർഗ് റിസർച്ച് ഇന്നലെ അദാനിക്ക് നല്കിയ മറുപടിയിൽ പറയുന്നു, "We also believe India’s future is being held back by the Adani Group, which has draped itself in the Indian flag while systematically looting the nation,” (ഇന്ത്യയുടെ ഭാവി അദാനി ഗ്രൂപ്പ് പിടിച്ചു വച്ചിരിക്കുന്നു എന്ന് ഞങ്ങളും കരുതുന്നു. ഇന്ത്യയുടെ പതാക സ്വയം വാരിപ്പുതച്ചുകൊണ്ട് അവർ രാജ്യത്തെ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്നു.)

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 11 hours ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 14 hours ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 1 day ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More
Web Desk 1 day ago
Social Post

പാമ്പുകള്‍ ഇല്ലാത്ത രാജ്യം

More
More
Web Desk 2 days ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More