436 പേരെ കൊന്നുതിന്ന കടുവ

436 മനുഷ്യരെ കൊന്നുതിന്ന് ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയ ഒരു കടുവയുണ്ട്. നേപ്പാളിലെയും, ഇന്ത്യയിലെയും ജനങ്ങളെ ഒരുപോലെ വിറപ്പിച്ചിരുന്ന ചമ്പാവത്ത് കടുവ. നേപ്പാളില്‍ മാത്രം 200 മനുഷ്യരെയാണ് ഈ കടുവ കൊന്നുതിന്നത്. ചമ്പാവത്തിനെ കൊല്ലാനായി ഇറങ്ങിത്തിരിച്ച പല വേട്ടക്കാരും അതിന്‍റെ ഇരകളായി മാറി.

ഒടുവില്‍, ഈ നരഭോജി കടുവയെ കൊല്ലാന്‍ നേപ്പാള്‍ പട്ടാളം തന്നെ രംഗത്തിറങ്ങി. പട്ടാളത്തെ വെട്ടിച്ച് ശാരദാ നദി നീന്തിക്കടന്ന് അവള്‍ ഉത്തരാഖണ്ഡിലെ ചമ്പാവത്ത് എന്ന ജില്ലയിലെത്തി. പിന്നെ നരവേട്ട അവിടെയായിരുന്നു. 236 മനുഷ്യരെക്കൂടി കൊന്നുതിന്നു. അങ്ങനെയാണ് ആ നരഭോജി കടുവയ്ക്ക് ചമ്പാവത്ത് എന്ന പേര് ലഭിക്കുന്നത്.

ഒടുവില്‍ വന്യജീവി സംരക്ഷകനും ലോകപ്രശസ്ത വേട്ടക്കാരനുമായ എഡ്വേഡ് ജിം കോര്‍ബറ്റിനെ ബ്രിട്ടീഷുകാര്‍ കടുവയെ കൊല്ലാനുള്ള ദൗത്യം ഏല്‍പ്പിച്ചു. വര്‍ഷം 1907. ചമ്പാവത്തിലെ ഒരു 17 വയസ്സുകാരിയെ കടുവ കൊന്നുതിന്ന ദിനം. കുട്ടിയുടെ രക്തത്തുള്ളികള്‍ പിന്തുടര്‍ന്ന് കോര്‍ബറ്റ് കാട്ടിനുള്ളിലേക്ക് പോയി. പോയിന്‍റ് ബ്ലാങ്കില്‍നിന്നും ഒരൊറ്റ ഷൂട്ട്‌... 

പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ നേരത്തെ തന്നെ കടുവയുടെ വലതുവശത്തുള്ള മുകളിലെയും, താഴെയുമുള്ള കോമ്പല്ലുകള്‍ തകര്‍ന്നതായി കണ്ടെത്തി. അതുകൊണ്ടാണ് കടുവയ്ക്ക് സ്വാഭാവികമായ ഇരകളെ വേട്ടയാടാന്‍ കഴിയാതെ പോയത്. പൊതുവെ കടുവകള്‍ മനുഷ്യരെ തിന്നുന്നവരല്ല എന്നാണ് പറയപ്പെടുന്നത്. പലവിധ സാഹചര്യങ്ങളാവാം കാരണം. ലോകത്താകമാനം വെറും 5574 കടുവകളാണ് ഇന്നുള്ളത്. അതില്‍ 70%വും ഇന്ത്യയിലാണ്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More