പഠാന്റെ വിജയത്തില്‍ ഷാറൂഖ് ഖാനെ പ്രശംസിച്ച് ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ഷാറൂഖ് ഖാന്‍ മുംബൈയിലെ തന്റെ വസതിയായ മന്നത്തിനുമുന്നില്‍ നിന്ന് ആരാധകരെ അഭിസംബോധന ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പമാണ് പൗലോ കൊയ്‌ലോയുടെ ട്വീറ്റ്. 'രാജാവ്, ഇതിഹാസം, സുഹൃത്ത്... എല്ലാത്തിലുമുപരി മികച്ച നടന്‍. പാശ്ചാത്യ രാജ്യങ്ങളില്‍ അദ്ദേഹത്തെ അറിയാത്തവര്‍ക്കായി, 'മൈ നേം ഈസ് ഖാന്‍; ഐ ആം നോട്ട് എ ടെററിസ്റ്റ് ' (My Name is Khan i am not a terrorist ) എന്ന സിനിമ കാണണമെന്ന് നിര്‍ദേശിക്കുന്നു'-എന്നാണ് പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തത്.
പൗലോ കൊയ്‌ലോയുടെ ട്വീറ്റിന് മറുപടിയുമായി ഷാറൂഖ് ഖാനും രംഗത്തെത്തി. 'നിങ്ങള്‍ വളരെ നല്ല മനസുളളവനാണ് സുഹൃത്തെ, അധികം വൈകാതെ നമുക്ക് കണ്ടുമുട്ടാം. ദൈവം അനുഗ്രഹിക്കട്ടെ'-എന്നാണ് ഷാറൂഖ് ഖാന്റെ ട്വീറ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ ജനുവരി 25-നാണ് തിയറ്ററുകളിലെത്തിയത്. റിലീസായി ഏഴുദിവസത്തിനുളളില്‍ ചിത്രം 634 കോടിയിലധികം നേടിക്കഴിഞ്ഞു. സംഘപരിവാര്‍ അനുകൂല സംഘടനകളുടെ ബഹിഷ്‌കരണാഹ്വാനങ്ങളുണ്ടായിട്ടും ചിത്രം ആദ്യദിനം തന്നെ 106 കോടി രൂപ നേടിയിരുന്നു. ദീപികാ പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സല്‍മാന്‍ ഖാനും അതിഥി വേഷത്തിലെത്തിയിരുന്നു.