പ്രധാനമന്ത്രിയുടെ പിജി സ്വകാര്യ വിവരം; സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി നല്‍കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ബിരുദാനന്തര ബിരുദം പ്രധാനമന്ത്രിയുടെ സ്വകാര്യ വിവരമാണെന്നും അത് പങ്കുവെയ്ക്കുന്നത് അദ്ദേഹത്തിന്റെ സ്വകാര്യതയെ ബാധിക്കുമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളാണ് പ്രധാനമന്ത്രിയുടെ പിജി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ആവശ്യപ്പെട്ട് ദേശീയ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഇതിനെതിരെ ഗുജറാത്ത് സര്‍വ്വകലാശാല കോടതിയെ സമീപിക്കുകയായിരുന്നു. തുഷാര്‍ മേത്ത ഗുജറാത്ത് സര്‍വ്വകലാശാലയ്ക്കുവേണ്ടി ഹാജരായപ്പോള്‍ അരവിന്ദ് കെജ്‌റിവാളിനായി മുതിര്‍ന്ന അഭിഭാഷകന്‍ പേഴ്‌സി കവിനയാണ് ഹാജരായത്. 

'പ്രധാനമന്ത്രിയുടെ പിജി സംബന്ധിച്ച വിവരങ്ങള്‍ ഏതെങ്കിലും മൂന്നാം കക്ഷിയുടെ മുന്നില്‍ വെളിപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ പൊതുതാല്‍പ്പര്യത്തെ ബാധിക്കുമ്പോള്‍ മാത്രമേ വിവരാവകാശ നിയമത്തിനുകീഴില്‍ വരികയുളളു. ഒരാളുടെ ബാലിശമായ ജിജ്ഞാസയെ തൃപ്തിപ്പെടുത്താന്‍ വിവരാവകാശ നിയമം ഉപയോഗിക്കാനാവില്ല. ജനാധിപത്യത്തില്‍ അധികാരത്തിലിരിക്കുന്നയാള്‍ നിരക്ഷരനായാലും ഡോക്ടറേറ്റുളളയാളായാലും അതില്‍ ഒരു വ്യത്യാസവുമില്ല, പൊതുതാല്‍പ്പര്യവുമില്ല. നരേന്ദ്രമോദിയുടെ സ്വകാര്യതയെ അത് ബാധിക്കും. അതിനാല്‍ യൂണിവേഴ്‌സിറ്റിക്ക് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്‍കാനാവില്ല'- എന്നാണ് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവരാവകാശ കമ്മീഷണറോടാണ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടതെന്നും അതിനെന്തിനാണ് ഗുജറാത്ത് സര്‍വ്വകലാശാല കോടതിയെ സമീപിച്ചതെന്നും അരവിന്ദ് കെജ്‌റിവാളിനുവേണ്ടി ഹാജരായ അഡ്വ. പേഴ്‌സി കവിന ചോദിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സര്‍വ്വകലാശാലയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി വിധി പറയാനായി മാറ്റി.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More