ഡല്‍ഹി: 2022-ല്‍ മാത്രം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 2.25 ലക്ഷം പേരെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പൗരത്വമുപേക്ഷിച്ചത് 2,25,620 പേരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. രാജ്യസഭയില്‍ അംഗങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2011 മുതല്‍ 2022 വരെ പതിനാറു ലക്ഷത്തിലധികം ജനങ്ങളാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്നും 2022-ലാണ് ഏറ്റവുമധികം പേര് പൗരത്വം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും മന്ത്രി രാജ്യസഭയില്‍ പങ്കുവെച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2011-ല്‍ ഒരുലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എണ്ണൂറ്റി പത്തൊന്‍പതുപേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 2012-ല്‍ 12,092 പേരും, 2013-ല്‍ 1,31,405 പേരും 2014-ല്‍ 1,29,328 പേരും, 2015-ല്‍ 1,31,489 പേരും, 2016-ല്‍ 1,41,603 പേരും, 2017-ല്‍ 1,33,049 പേരും 2018-ല്‍ 1,34,561 പേരും, 2019-ല്‍ 1,44,017 പേരും, 2020-ല്‍ 85,256 പേരും, 2021-ല്‍ 1,63,370 പേരും, 2022-ല്‍ 2,25, 620 പേരുമാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്.