ശിവശങ്കര്‍ ഒരു ടൂള്‍ മാത്രം, ലൈഫ് മിഷനില്‍ പിണറായി വിജയനും നേതൃത്വത്തിനും പങ്കുണ്ട്- അനില്‍ അക്കര

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എയും കേസിലെ പരാതിക്കാരനുമായ അനില്‍ അക്കര. എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ സന്തോഷമുണ്ടെന്നും കേസിലുണ്ടായ നടപടി വ്യക്തിപരമായും തനിക്ക് ആശ്വാസം നല്‍കുന്നതാണെന്നും അനില്‍ അക്കര പറഞ്ഞു. കോഴക്കേസിലെ അറസ്റ്റ് ശിവശങ്കറില്‍ മാത്രം ഒതുങ്ങില്ലെന്നും അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വത്തിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും ഞാന്‍ വ്യാജ ആരോപണമാണ് ഉന്നയിച്ചതെന്നും വീടുമുടക്കിയാണെന്നും പറഞ്ഞാണ് സിപിഎം എന്നെയും കോണ്‍ഗ്രസിനെയും നേരിട്ടത്. അത് തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. കേസിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു എന്നത് സന്തോഷം നല്‍കുന്നുണ്ട്. എന്നാല്‍ ശിവശങ്കര്‍ ഒരു ടൂള്‍ മാത്രമാണ്. പ്രതി എന്നതിലപ്പുറം അയാള്‍ ഒരു ഉപകരണമായി പ്രവര്‍ത്തിച്ചു എന്നുമാത്രം. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും അഴിമതിയില്‍ പങ്കുണ്ട്. അന്വേഷണം ഉന്നതരിലേക്കുമെത്തണം. ഈ കേസിലെ തെളിവുകളെല്ലാം എന്റെയും പൊലീസിന്റെയും കൈവശമുണ്ട്. അവസാന പ്രതിയും ശിക്ഷിക്കപ്പെടുന്നതുവരെ പോരാടും'- അനില്‍ അക്കര പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. മൂന്നുദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ലഭിക്കാന്‍ 4.48 കോടി കോഴ നല്‍കിയെന്ന യൂണിടെക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടുവര്‍ഷം മുന്‍പ് ഇഡി കേസെടുത്തത്. കേസിലെ ആദ്യത്തെ അറസ്റ്റാണ് ശിവശങ്കറിന്റേത്. കേസില്‍ നേരത്തെ സ്വപ്‌നാ സുരേഷ്, സരിത്ത്, സന്തോഷ് ഈപ്പന്‍ എന്നിവരെ ചോദ്യംചെയ്തിരുന്നു. സ്വപ്‌നയുടെ ലോക്കറില്‍നിന്ന് കണ്ടെടുത്ത ഒരുകോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴപ്പണമാണ് എന്നായിരുന്നു സ്വപ്‌ന പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ശിവശങ്കര്‍ നിഷേധിച്ചു. കേസ് മറ്റുളളവര്‍ കെട്ടിച്ചമച്ചതാണെന്നും തനിക്ക്  പങ്കില്ലെന്നുമാണ് ശിവശങ്കര്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ പക്കല്‍ ആവശ്യമായ തെളിവുണ്ടെന്ന് കാണിച്ചാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 12 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More