പിണറായി സർക്കാർ 88 ലക്ഷം രൂപ ആകാശ് തില്ലങ്കേരിയ്ക്ക് ചിലവാക്കിയതെന്തിന്? - രാഹുല്‍ മാങ്കൂട്ടത്തില്‍

തില്ലങ്കേരി ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ല, ഇന്ത്യ എന്ന രാജ്യത്തെ ഒരു ഗ്രാമം മാത്രമാണ്. ആ ഗ്രാമത്തിന് എന്നല്ല , ഈ ജനാധിപത്യ രാജ്യത്തിന് തന്നെ അപമാനമാണ് ഈ അക്രമിക്കൂട്ടമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിനെ കൊന്നതെന്ന് എം.വി ജയരാജൻ വിളിച്ചു പറയുമ്പോൾ ഒരു സംശയം ബാക്കിയാണ്,  പിന്നെ എന്തിനാണ് പിണറായി സർക്കാർ 88 ലക്ഷം രൂപ പൊതുഖജനാവിൽ  നിന്ന്  ചെലവാക്കി ഈ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയല്ല എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

 ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പേരിന്റെ അറ്റത്ത് തില്ലങ്കേരി എന്ന് എഴുതിയാൽ നാട്ടിൽ എന്ത് അരാജകത്വവും ആകാമെന്ന് കരുതുന്ന ഒരു പറ്റം CPM കാരുടെ ഫേസ്ബുക്ക് വഴിയുള്ള പോർവിളികളും വെളിപ്പെടുത്തലുകളും കാണുകയായിരുന്നു. വായിക്കുമ്പോഴത്രയും ആശങ്കയോടെ ഓർത്തത് ആ നാട്ടിലെ പാർട്ടിക്കാരല്ലാത്ത സാധാരണ മനുഷ്യരെ പറ്റിയാണ്. എത്ര അരക്ഷിത ബോധത്തിലൂടെയായിരിക്കും അവരുടെയൊക്കെ ജീവിതം കടന്നുപോകുന്നത്. 

ആ നാട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകരുടെ ധൈര്യത്തെക്കുറിച്ച് അഭിമാനം കൊള്ളുമ്പോൾ തന്നെ അവരുടെ ജീവനെക്കുറിച്ചുള്ള ആശങ്കയുണ്ട്. ഈ ക്രിമിനലുകളോട് ഓർമ്മപ്പെടുത്താനുള്ളത് തില്ലങ്കേരി ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ല, ഇന്ത്യ എന്ന രാജ്യത്തെ ഒരു ഗ്രാമം മാത്രമാണ്. ആ ഗ്രാമത്തിന് എന്നല്ല , ഈ ജനാധിപത്യ രാജ്യത്തിന് തന്നെ അപമാനമാണ് ഈ അക്രമിക്കൂട്ടം.. 

കൊലപാതകത്തെക്കുറിച്ചും പിടിച്ചുപറിയെക്കുറിച്ചും വെട്ടിനെക്കുറിച്ചും തല കൊയ്യുന്നതിനെക്കുറിച്ചും എത്ര ലളിതമായാണ് ഈ സിപിഎം കൊട്ടേഷൻ സംഘങ്ങൾ സംസാരിക്കുന്നത്. ആ സംസാരിക്കുവാനുള്ള അവരുടെ ധൈര്യം പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നതാണ്. ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിനെ കൊന്നതെന്ന് എം.വി ജയരാജൻ വിളിച്ചു പറയുമ്പോൾ ഒരു സംശയം ബാക്കിയാണ്,  പിന്നെ എന്തിനാണ് പിണറായി സർക്കാർ 88 ലക്ഷം രൂപ പൊതുഖജനാവിൽ  നിന്ന്  ചെലവാക്കി ഈ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയല്ല എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചത്. 

പേ പിടിച്ച് കടിച്ചവനെ കിട്ടി , ഇനി കെട്ടഴിച്ചു വിട്ടവനെ കിട്ടണം .സത്യം കരിമ്പടം നീക്കി വരും നാളുകളിൽ പുറത്ത് വരുക തന്നെ ചെയ്യും.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 16 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 22 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 22 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More