ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍

മുംബൈ: ബോംബൈ ഐഐടിയില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍. ഫെബ്രുവരി 19 ഞായറാഴ്ച്ച രാജ്യവ്യാപകമായി പ്രതിഷേധദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി പറഞ്ഞു. ഐഐടി ബോംബൈ ക്യാംപസിലെ ജാതിവിവേചനം മൂലമാണ് ദര്‍ശന്‍ സോളങ്കിക്ക് ജീവിതം അവസാനിപ്പിക്കേണ്ടിവന്നതെന്നും ദര്‍ശനും കുടുംബത്തിനും നീതി ലഭിക്കാനായി പോരാടുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. ക്യാംപസില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കുനേരേ ജാതി അധിക്ഷേപം നടന്നിട്ടും, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത ഐഐടി ഡയറക്ടര്‍ രാജിവയ്ക്കണമെന്ന് അംബേദ്കര്‍ പെരിയാര്‍ ഫുലെ സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫെബ്രുവരി 12-നാണ് ബോംബൈ ഐഐടി കോളേജിലെ ഒന്നാംവര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയായ ദര്‍ശന്‍ സോളങ്കി ആത്മഹത്യ ചെയ്തത്. കോളേജ് ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് ചാടിയായിരുന്നു ആത്മഹത്യ. വിദ്യാര്‍ത്ഥിക്ക് നിരന്തരം സഹപാഠികളില്‍നിന്ന് ജാതിവിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സംവരണ സീറ്റില്‍ പ്രവേശനം കിട്ടിയതിന്റെ പേരില്‍ സഹപാഠികള്‍ കളിയാക്കുന്നതായി ദര്‍ശന്‍ തന്റെ മെന്ററോടും കുടുംബത്തോടും പറഞ്ഞിരുന്നു. സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നതിനെച്ചൊല്ലിയുളള വിദ്യാര്‍ത്ഥികളുടെ പരിഹാസത്തില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 9 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 10 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 12 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 14 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More