ഭോപ്പാല്‍- ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനം; ഏഴ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

ഡല്‍ഹി: ഭോപ്പാല്‍-ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. കേസില്‍ അറസ്റ്റിലായ എട്ടില്‍ ഏഴ് പ്രതികള്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തവുമാണ് എന്‍ ഐ എ സ്‌പെഷ്യല്‍ കോടതി വിധിച്ചത്. മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്‍, അസ്ഹര്‍, അതിഫ് മുസാഫര്‍, ഡാനിഷ്, മീര്‍ ഹുസൈന്‍, ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ. ആതിഫ് ഇറാഖിക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. 2017 മാര്‍ച്ച് ഏഴിനാണ് മധ്യപ്രദേശിലെ ഭോപ്പാല്‍-ഉജ്ജയിന്‍ ട്രെയിനില്‍ സ്‌ഫോടനമുണ്ടായത്. അന്ന് പത്തിലധികംപേര്‍ക്ക് പരിക്കേറ്റിരുന്നു.

കേസ് അന്വേഷിച്ച എന്‍ ഐ എ സംഘം ആക്രമണത്തിനുപിന്നിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പങ്കിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ വാദംകേട്ട കോടതി കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ചു. പ്രതികള്‍ രാജ്യത്തിനെതിരെ നടത്തിയ യുദ്ധമാണ് സ്‌ഫോടനമെന്ന് കോടതി പറഞ്ഞു. മധ്യപ്രദേശിലെ ജബ്രി സ്റ്റേഷനില്‍വെച്ചാണ് പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ലക്‌നൗവിലെ ആന്റി ടെററിസം സ്‌ക്വാഡ് കേസ് അന്വേഷണം ആരംഭിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദ്യം കസ്റ്റഡിയിലെടുത്ത മുഹമ്മദ് ഫൈസല്‍ എന്നയാള്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസ് എന്‍ ഐ എ ഏറ്റെടുക്കുന്നത്. ഫൈസല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യംവിടാന്‍ തീരുമാനിച്ചിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ 9 പ്രതികളാണുണ്ടായിരുന്നത്. മുഖ്യപ്രതിയെന്ന് കരുതുന്ന സൈഫുളള പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 17 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More